Deshabhimani

വ്യാപാര സംരക്ഷണ ജാഥയ്‌ക്ക്‌ 
ഉജ്വലസ്വീകരണം

വ്യാപാര സംരക്ഷണ  സന്ദേശ സംസ്ഥാന ജാഥക്ക്‌ പഴയന്നൂരിൽ  നൽകിയ സ്വീകരണത്തിൽ 
ക്യാപ്‌റ്റൻ   ഇ എസ്‌ ബിജു സംസാരിക്കുന്നു

വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥക്ക്‌ പഴയന്നൂരിൽ നൽകിയ സ്വീകരണത്തിൽ 
ക്യാപ്‌റ്റൻ ഇ എസ്‌ ബിജു സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jan 17, 2025, 11:58 PM | 1 min read

തൃശൂർ

വ്യാപാരമേഖലയിലെ തൊഴിൽ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള സംസ്ഥാന ഞസംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥ തൃശൂർ ജില്ലയിലേക്ക്‌ പ്രവേശിച്ചു. ഫെബ്രുവരി 13ലെ പാർലമെന്റ്‌ മാർച്ചിന്റെ സന്ദേശവുമായാണ്‌ ജാഥാ പ്രയാണം. സമിതി സംസ്ഥാന സെക്രട്ടറി ഇ എസ്‌ ബിജു ക്യാപ്‌റ്റനും ട്രഷറർ വി ഗോപിനാഥ്‌ വൈസ്‌ ക്യാപ്‌റ്റനും വൈസ്‌ പ്രസിഡന്റ്‌ എസ്‌ ദിനേശ്‌ മാനേജരുമായ ജാഥ പാലക്കാട്‌ ജില്ലയിലെ പര്യടനശേഷം വെള്ളി വൈകിട്ടാണ്‌ പഴയന്നൂരിൽ എത്തിയത്‌. ജില്ലാ അതിർത്തിയിൽ വൻ സ്വീകരണമാണ്‌ ഒരുക്കിയത്‌. പഴയന്നൂരിൽ സംഘാടകസമിതി ചെയർപേഴ്‌സൺ ശോഭന രാജൻ അധ്യക്ഷയായി. കൺവീനർ എം എ മുഹമ്മദ്‌ കുട്ടി സ്വാഗതം പറഞ്ഞു. വടക്കാഞ്ചേരിയിൽ സമാപന കേന്ദ്രത്തിൽ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. എൻ ജി സന്തോഷ്‌ ബാബു സ്വാഗതം പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ സംസ്ഥാന സെക്രട്ടറിയും ജാഥാ ക്യാപ്‌റ്റനുമായ ഇ എസ്‌ ബിജു, വൈസ്‌ ക്യാപ്‌റ്റൻ വി ഗോപിനാഥ്‌, മാനേജർ എസ്‌ ദിനേശ്‌, കെ എം ലെനിൻ, വി പാപ്പച്ചൻ, സൂര്യ അബ്‌ദുൾ ഗഫൂർ, സീനത്ത്‌ ഇസ്‌മയിൽ, മിൽട്ടൻ ജെ തലക്കോട്ടൂർ, ആർ രാധാകൃഷ്‌ണൻ, എൻ വി നാരായണൻകുട്ടി, ടി ഹരിനന്ദൻ, ബിന്ദു സജി, തോമസ്‌ ഫ്രാൻസിസ്‌, ജോയി പ്ലാശേരി എന്നിവർ സംസാരിച്ചു. ശനി രാവിലെ 10ന്‌ കുന്നംകുളത്തുനിന്നും പര്യടനം തുടങ്ങും. പകൽ 11ന്‌ ഗുരുവായൂർ, 12ന്‌ തൃശൂർ, മൂന്നിന്‌ ചാലക്കുടി എന്നിവിടങ്ങളിൽ പര്യടനം നടത്തി എറണാകുളം ജില്ലയിൽ കടക്കും.



deshabhimani section

Related News

0 comments
Sort by

Home