ഇ കെ ദിവാകരൻ പോറ്റി പുരസ്‌കാരം എ കെ റിയാസ് മുഹമ്മദിന്

തൃശൂർ
വിവർത്തന മേഖലയിൽ മികച്ച സംഭാവന നൽകിയവർക്ക് കുഴിക്കാട്ടുശേരി ഗ്രാമിക നൽകുന്ന ഇ കെ ദിവാകരൻ പോറ്റി പുരസ്‌കാരം എ കെ റിയാസ് മുഹമ്മദിന്. 25,000 രൂപയും ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കന്നഡ, തമിഴ്, തുളു ഭാഷകളിലെ കവിതകളും കഥകളും നോവലും മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തു. ജൂലൈയിൽ പോളിമാസ്റ്ററുടെ ചരമ വാർഷികത്തോടനുബന്ധിച്ച് കുഴിക്കാട്ടുശേരി ഗ്രാമികയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ പി എൻ ഗോപീകൃഷ്‌ണൻ, പി കെ കിട്ടൻ, ഡോ. വടക്കേടത്ത് പത്മനാഭൻ, ഇ കെ മോഹൻദാസ് എന്നിവർ പങ്കെടുത്തു.
0 comments