കുടുംബശ്രീ ആർപിമാർക്ക് പരിശീലനം തുടങ്ങി

മണ്ണുത്തി
കുടുംബശ്രീ, കേരള കാർഷിക സർവകലാശാല മീറ്റ് സയൻസ് ആൻഡ് ടെക്നോളജി എന്നിവ സംയുക്തമായി ആർപിമാർക്കുവേണ്ടി സംഘടിപ്പിച്ച മീറ്റ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് പരിശീലന ക്യാമ്പ് മണ്ണുത്തി വെറ്ററിനറി കോളേജിൽ ആരംഭിച്ചു. മീറ്റ് സയൻസ് ആൻഡ് ടെക്നോളജി ഡീൻ ഡോ. കെ അല്ലി ഉദ്ഘാടനം ചെയ്തു. അസോ. പ്രൊഫസർ ഡോ. വി എൻ വാസുദേവൻ അധ്യക്ഷനായി. മീറ്റ് പ്രോസസിങ്, മൂല്യവർധിത ഉൽപ്പന്നങ്ങൾ, മാർക്കറ്റിങ് എങ്ങനെ ചെയ്യാം എന്നതിന്റെ പ്രാക്ടിക്കൽ ക്ലാസുകളും വിവിധ എക്സ്പേർട്ടുകളുടെ സെഷനുകളുമാണ് ക്യാമ്പിൽ ഒരുക്കിയിട്ടുള്ളത്. മൂന്ന് ദിവസമാണ് ക്യാമ്പ്. ഗുണമേന്മയുള്ള മീറ്റ് പ്രോഡക്ട്‌സ് കുടുംബശ്രീ വഴി വിപണിയിൽ എത്തിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ കോ–--ഓർഡിനേറ്റർ ഡോ. യു സലിൽ മുഖ്യാതിഥിയായി. ഡോ. ടി സതു, എസ് ഒ ബ്രീജിത് ബേബി, ഡോ.എ ഇർഷാദ് എന്നിവർ സംസാരിച്ചു.
0 comments