പ്രഥമ പി സലിംരാജ് കവിതാ പുരസ്കാരം എം എറിയാദ് ഏറ്റുവാങ്ങി

കവി സി രാവുണ്ണി എം എ റിയാദിന് പുരസ്കാരം സമർപ്പിക്കുന്നു
തളിക്കുളം
കവി പി സലിംരാജിന്റെ പേരിൽ സൂര്യോദയ വായനശാല ഏർപ്പെടുത്തിയ പ്രഥമ പി സലിംരാജ് കവിതാ പുരസ്കാരം എം എ റിയാദ് ഏറ്റുവാങ്ങി. ചിതലുറക്കം എന്ന കവിതക്കാണ് പുരസ്കാരം ലഭിച്ചത്. പി സലിം രാജിന്റെ ജന്മദിനത്തിൽ തളിക്കുളം എസ്എൻ മന്ദിരത്തിൽ നടന്ന ചടങ്ങിൽ കവി സി രാവുണ്ണി പുരസ്കാരം സമർപ്പിച്ചു. ഇ പി ശശികുമാർ അധ്യക്ഷനായി. ചടങ്ങിൽ ദേശാഭിമാനി പുരസ്കാരം നേടിയ കവി രാവുണ്ണിയെ ആദരിച്ചു. കെ കെ രാജി, ഇ പി കെ സുഭാഷിതൻ, ഏങ്ങണ്ടിയൂർ കാർത്തികേയൻ, കെ കെ അനിത, വി ഡി നിയാഷ്, നെഷീല എന്നിവർ സംസാരിച്ചു.
Related News

0 comments