പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പാക്കുക: ബിഎസ്എൻഎൽ-ഡിഒടി പെൻഷനേഴ്സ് അസോ.

ഓൾ ഇന്ത്യാ ബിഎസ്എൻഎൽ-ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം എൻസിസിപിഎ സെക്രട്ടറി ജനറൽ കെ ജി ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ബിഎസ്‌എൻഎൽ പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പാക്കണമെന്ന് ഓൾ ഇന്ത്യാ ബിഎസ്എൻഎൽ-ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എൻസിസിപിഎ സെക്രട്ടറി ജനറൽ കെ ജി ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ജി വാസുദേവൻ അധ്യക്ഷനായി. പ്രതിനിധി സമ്മേളനം സർക്കിൾ സെക്രട്ടറി എൻ ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആർ മുരളീധരൻ നായർ, ജില്ലാ സെക്രട്ടറി കെ കൃഷ്ണൻകുട്ടി, ടി എൻ വെങ്കിടേശ്വരൻ, പി എസ് പരമേശ്വരൻ, കെ കെ ലക്ഷ്മണൻ, കെ ആർ കൃഷ്ണദാസ്, വിപിൻ ബാബു, അരുൺ പി ജയൻ, ലൂസി ഐസക്, എ പ്രഭാകരൻ, പി ജി പ്രകാശൻ, പി ആർ ശങ്കരനാരായണൻ, പി വി ഉണ്ണിരാജൻ, പി ജി മോഹനൻ, പി പി ഫ്രാൻസിസ്, കെ വി വിജയൻ, എം സി വിജയകുമാരൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി പി പത്മകുമാർ കണക്കും കെ ഒ സൈമൺ രക്തസാക്ഷി പ്രമേയവും എ വി സേവ്യർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 2017 ജനുവരി മുതൽ നടപ്പാക്കേണ്ട പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പാക്കുക, പെൻഷൻ വാലിഡേഷൻ ആക്ട് റദ്ദാക്കുക, 8–-ാം ശമ്പള കമീഷൻ പരിഗണനാ വിഷയങ്ങളിൽ പെൻഷൻകാർക്ക് അർഹമായ പരിഗണന നൽകുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഭാരവാഹികൾ: പി ജി വാസുദേവൻ (പ്രസിഡന്റ്), കെ കൃഷ്ണൻകുട്ടി (സെക്രട്ടറി), പി പി പത്മകുമാർ ( ട്രഷറർ).








0 comments