കർഷക സംഘം സംയോജിത കൃഷിക്ക് തുടക്കം

കർഷക സംഘം മാള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഷ്ടമിച്ചിറ മാരേക്കാട്ടിൽ ആരംഭിച്ച സംയുക്ത കൃഷിയുടെ ഏരിയതല നടീൽ ജില്ലാ സെക്രട്ടറി പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു
മാള
കേരള കർഷക സംഘം മാള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംയോജിത കൃഷിക്ക് അഷ്ടമിച്ചിറ മാരേക്കാട്ടിൽ തുടക്കമായി. പദ്ധതിയുടെ ഏരിയാതല നടീൽ ജില്ലാ സെക്രട്ടറി പി കെ ഡേവിസ് ഉദ്ഘാടനം ചെയ്‌തു.സിപിഐ എം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ് അധ്യക്ഷനായി. കർഷക ഏരിയ പ്രസിഡന്റ് ടി കെ ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, ട്രഷറർ കെ വി ഡേവിസ്, ജയ ബിജു, പി എസ് സുരേന്ദ്രൻ, ജിജു മാടപ്പിള്ളി, പി പി കൃഷ്ണകുമാർ, പി എസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട പയർ, വെണ്ട എന്നിവയുടെ തൈകളും വിത്തുകളും കർഷകർക്ക് വിതരണം ചെയ്തു.








0 comments