തപാല്‍ ജീവനക്കാരുടെ ധര്‍ണ

തൃശൂർ
തപാൽ വിതരണം പോസ്റ്റാഫീസുകളിൽ നിന്ന് മാറ്റാനും ഇൻഡിപൻഡന്റ് ഡെലിവറി സെന്ററുകൾ ആരംഭിക്കാനുമുള്ള നീക്കത്തിനെതിരെ തപാൽ ജീവനക്കാർ എൻഎഫ്പിഇ നേതൃത്വത്തിൽ തൃശൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുന്നിൽ ധർണ നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ ഉദ്ഘാടനം ചെയ്തു. ആർഎംഎസ് ഇകെ ഡിവിഷൻ സെക്രട്ടറി കെ എം ദീപക് അധ്യക്ഷനായി. എഐപിആർപിഎ ജില്ലാ സെക്രട്ടറി പി എസ് പരമേശ്വരൻ, കെ കെ അശോകൻ, കെ പി പ്രസാദൻ, ഐ ബി ശ്രീകുമാർ, പ്രിൻസൺ ജോസ്, ടി കെ രെജീവ് എന്നിവർ സംസാരിച്ചു.
0 comments