എകെപിഎ ജില്ലാ സമ്മേളനം

എകെപിഎ ജില്ലാ സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിൽ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ സി ജോൺസൺ പ്രഭാഷണം നടത്തി. ഫോട്ടോഗ്രഫി മത്സര അവാർഡ് തോമസ് ഉണ്ണിയാടനും ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് ഉണ്ണി കൂവോടും വിതരണം ചെയ്തു . എകെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി മുതിർന്ന അംഗങ്ങളെ ആദരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ എം മാണി, സി ജി ടൈറ്റസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വി ശിവാനന്ദൻ, സജീവ് വസദിനി, എകെപിഎ ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ്, എൻ എസ് പ്രസാദ് എന്നിവർ സംസാരിച്ചു.








0 comments