ad
Deshabhimani

ഏരിയ കേന്ദ്രങ്ങളിൽ എസ്‌എഫ്‌ഐ ധർണ

പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കണം

നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷ ക്രമക്കേടുകൾക്കെതിരെ എസ്‌എഫ്‌ഐ കുന്നംകുളം ഏരിയ കമ്മിറ്റി നടത്തിയ ധർണ 
സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ ഉദ്‌ഘാടനം ചെയ്യുന്നു

നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷ ക്രമക്കേടുകൾക്കെതിരെ എസ്‌എഫ്‌ഐ കുന്നംകുളം ഏരിയ കമ്മിറ്റി നടത്തിയ ധർണ 
സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 10, 2026, 12:49 AM | 1 min read


തൃശൂർ

നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ ചൊവ്വാഴ്‌ച ജില്ലയിലെ 17 ഏരിയ കേന്ദ്രങ്ങളിൽ ധർണ നടത്തി. കുന്നംകുളത്ത്‌ നടന്ന ധർണ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ അക്ഷയ് അനിൽ അധ്യക്ഷനായി. നാട്ടികയിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജിഷ്ണു സത്യൻ ഉദ്‌ഘാടനം ചെയ്‌തു. ഹിജാസ് അധ്യക്ഷനായി. വടക്കാഞ്ചേരിയിൽ ജില്ലാ പ്രസിഡന്റ്‌ അനസ് ജോസഫ് ഉദ്ഘാടനം ചെയ്‌തു. എം എ അഖിൻ അധ്യക്ഷനായി. ചാവക്കാട് സംസ്ഥാന കമ്മിറ്റിയംഗം എ ആർ അജയ്‌രാജ് ഉദ്‌ഘാടനം ചെയ്‌തു. മുബഷീർ ഖാൻ അധ്യക്ഷനായി. ചാലക്കുടിയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ആൽവിൻ ഷാജി ഉദ്‌ഘാടനം ചെയ്‌തു. ടി ബി ബവിൻ അധ്യക്ഷനായി. കൊടകരയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ടി എം കാർത്തിജ് ഉദ്‌ഘാടനം ചെയ്‌തു. പി എസ്‌ ആകാശ് അധ്യക്ഷനായി. വള്ളത്തോൾ നഗറിൽ ജില്ലാ സെക്രട്ടറിയറ്റംഗം അതുൽ കൃഷ്ണ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ് അഷറഫ് അധ്യക്ഷനായി. മണലൂരിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സഹൃദയ കുമാർ ഉദ്‌ഘാടനം ചെയ്‌തു. പി ജി സൂരജ് അധ്യക്ഷനായി. ചേർപ്പിൽ ജില്ലാ സെക്രട്ടറിയറ്റംഗം സാനി സൈമൺ ഉദ്ഘാടനം ചെയ്‌തു. അഭിനവ് അധ്യക്ഷനായി. ഒല്ലൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം പ്രണവ് പ്രേമൻ ഉദ്ഘാടനം ചെയ്‌തു. എസ്‌ ആദിത്യ അധ്യക്ഷയായി. കൊടുങ്ങല്ലൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം അമാൻ ഗഫൂർ ഉദ്ഘാടനം ചെയ്‌തു. നാഹിൽ അധ്യക്ഷനായി. ബുധനാഴ്‌ച തൃശൂർ ഏജീസ്‌ ഓഫീസിന്‌ മുന്നിൽ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ രാപകൽ സമരം ആരംഭിക്കും. നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷാ നടത്തിപ്പിലെ കേന്ദ്ര സർക്കാർ വീഴ്‌ച തുറന്നുകാണിക്കുന്ന ‘നീറ്റ്‌ ഇ‍ൗസ്‌ നോട്ട്‌ നീറ്റ്‌’ എന്ന ലഘുലേഖ വ്യാഴം, വെള്ളി ദിവസങ്ങളിലായി വിതരണം ചെയ്യും. സിബിഎസ്‌ഇ സ്‌ക‍ൂൾ, കോച്ചിങ്‌ ക്ലാസുകൾ, ബസ്‌ സ്റ്റാൻഡ്‌ തുടങ്ങിയ ഇടങ്ങളിലാണ്‌ ലഘുലേഖ വിതരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home