ad
Deshabhimani

അനിഷ നേടിയ വിജയത്തിന് തിളക്കമേറെ

അനിഷ
avatar
സി എസ്‌ സുനിൽ

Published on Jan 10, 2026, 12:35 AM | 1 min read

തളിക്കുളം

ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിൽ അനിഷ നേടിയ വിജയത്തിന് തിളക്കമേറെ. പത്താംതരം തുല്യത പരീക്ഷ വീട്ടിലിരുന്ന് എഴുതിയാണ് തളിക്കുളം സ്വദേശിയായ അനിഷ അഷറഫ് അപൂർവ വിജയം കൈവരിച്ചത്. നാല് എ പ്ലസ്, മൂന്ന് എ ഗ്രേഡ്, രണ്ട് ബി പ്ലസ് നേടിയാണ് അനിഷയുടെ വിജയം. മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ രോഗം ബാധിച്ച തളിക്കുളം സ്വദേശി അനിഷ അഷ്റഫിന് പ്രത്യേക അനുമതി നൽകിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പത്താം ക്ലാസ് തുല്യത പരീക്ഷ വീട്ടിലിരുന്ന് എഴുതാനുള്ള അവസരം ഉണ്ടാക്കിയത്. പരീക്ഷയുടെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തി വീട്ടിലെ ഒരു മുറി പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിച്ച്, ഇൻവിജിലേറ്ററുടെ മേൽനോട്ടത്തിലായിരുന്നു പരീക്ഷ എഴുതിയത് . ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അഞ്ചാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന അനീഷ, 2023-ൽ ഏഴാം ക്ലാസ്‌ തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതി വിജയിക്കുകയും സംസ്ഥാന ഭിന്നശേഷി അവാർഡ് നേടുകയും ചെയ്തിരുന്നു. ചിത്രം വരയിലും കരകൗശല വസ്തുക്കളുടെ നിർമാണത്തിലും അനീഷ കഴിവ് തെളിയിച്ചിട്ടുണ്ട്. സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പഠനം തുടർന്നു പോകാനാണ് അനിഷയുടെ ആഗ്രഹം. അസാധാരണമായ അവസ്ഥയും, പഠിക്കാനുള്ള ഇച്ഛാശക്തിയും പരിഗണിച്ചാണ് പരീക്ഷ വീട്ടിലിരുന്നെഴുതാൻ പ്രത്യേക അനുമതി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home