റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി

തൃശൂർ
റെയിൽവേ സ്റ്റേഷനിലെ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. ബൈക്കുകൾക്ക് പ്രതിമാസ ചാർജ് 360 രൂപയിൽ നിന്ന് 600 രൂപയാക്കി ഉയർത്തി. ഒമ്പത് സ്ലാബിലായി നിശ്‌ചയിച്ചിരുന്ന നിരക്കുകൾ ആറ് സ്ലാബാക്കി ചുരുക്കി വർധന അടിച്ചേൽപ്പിച്ചു. ദിവസത്തേക്ക് 20 രൂപയെന്നത് 30 രൂപയാക്കി. 24 മണിക്കൂർ കഴിഞ്ഞാൽ 30 രൂപയെന്നത് 60 രൂപയാക്കി. 72 മണിക്കൂർ കഴിഞ്ഞാൽ 120 രൂപയെന്നത് 170 രൂപയായി. മുച്ചക്ര, നാലുചക്ര വാഹനങ്ങൾക്കും ബസുകൾക്കും നിരക്ക് ഉയർത്തി. രണ്ട് മണിക്കൂർ വരെ സൈക്കിൾ -അഞ്ച് രൂപ, ഇരു ചക്ര വാഹനം10രൂപ, മുച്ചക്ര, നാല് ചക്ര വാഹനം 30രൂപ, മിനി ബസ്, ബസ് 130 രൂപ. രണ്ട് മുതൽ എട്ട് മണിക്കൂർ വരെ യഥാക്രമം - 10, 20, 50, 270 രൂപ. 8 മുതൽ 24 മണിക്കൂർ വരെ -യഥാക്രമം 10, 30, 80, 380 രൂപ. 24 മുതൽ 48 മണിക്കൂർ വരെ യഥാക്രമം - 20, 60, 180, 840 രൂപ. 48 മുതൽ 72 മണിക്കൂർ വരെ യഥാക്രമം- 40, 110, 300, 1260 രൂപ. 72 മുതൽ 96 മണിക്കൂർ വരെ യഥാക്രമം- 65, 170, 600, 2100 രൂപ എന്നിങ്ങനെയാണ് നിരക്ക്. സ്‌റ്റേഷനു മുമ്പിലുള്ള പ്രീമിയം പാർക്കിങ് നിരക്ക് രണ്ട് മണിക്കൂർ വരെ ഇരുചക്ര വാഹനത്തിന് 15 രൂപയും നാലുചക്ര വാഹനത്തിന് 40 രൂപയുമാണ്. പ്രധാന കവാടത്തിലെ പുതുക്കിയ പാർക്കിങ് നിരക്കുകൾ ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. രണ്ടാം കവാടത്തിൽ പുതിയ നിരക്കുകൾ നിലവിൽ വന്നു.
0 comments