വർണക്കൂടാരം നിർമാണം തുടങ്ങി

കൊടുങ്ങല്ലൂർ
സർവശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ജിഎൽപി സ്കൂളിൽ വർണക്കൂടാരം നിർമാണം തുടങ്ങി. വിആർ സുനിൽകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ടി കെ ഗീത അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷരായ ഷീല പണിക്കശ്ശേരി, ലത ഉണ്ണിക്കൃഷ്ണൻ, എൽസി പോൾ, ഒ എൻ ജയദേവൻ, കൗൺസിലർമാരായ കെ ആർ ജൈത്രൻ, ടി എസ് സജീവൻ, സി എസ് സുമേഷ്, കെ ജെ ബീന, ബിപിഒ പി എം മോഹൻരാജ്, നിത്യ സിബിൻ, അധ്യാപകരായ ശ്രീപാർവതി, അശ്വതി എന്നിവർ സംസാരിച്ചു. പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് വർണക്കൂടാരം നിർമിക്കുന്നത്.
0 comments