നവാഗതർക്കായി വാഗമൺ ജിഎച്ച്‌എസ്‌എസ് ഒരുങ്ങുന്നു

ഏലപ്പാറ പുതിയ അധ്യയനവർഷത്തിൽ നവാഗതരെ വരവേൽക്കാൻ വാഗമൺ ജിഎച്ച്‌എസ്‌എസ് ഒരുങ്ങുന്നു. മുന്നൊരുക്കങ്ങളുടെ ഭാഗമായി വാഗമൺ ജിഎച്ച് എസ്‌എസ് സ്കൂളിൽ റോഡ് നിർമാണം ആരംഭിച്ചു. എൽഡിഎഫ് സർക്കാർ 20 ലക്ഷം രൂപയാണ് റോഡിനായി അനുവദിച്ചത്. പിഡബ്ല്യൂഡിയാണ് റോഡ് നിർമാണം നടത്തുന്നത്. ഹയർ സെക്കൻഡറി ഹൈസ്കൂളിലേയ്ക്കുള്ള പ്രവേശകവാടം മുതൽ മൺറോഡ് കുണ്ടും കുഴിയുമായി. കാൽനടയാത്രപോലും ദുഷ്കരമായിരുന്നു. ഇതിനാണിപ്പോൾ പരിഹാരമായതെന്ന് പിടിഎ പ്രസിഡന്റ് നിശാന്ത് വി ചന്ദ്രൻ പറഞ്ഞ
0 comments