യുഡിഎഫിനെയും ബിജെപിയെയും കാത്തിരിക്കുന്നത് കലഹനാളുകള്‍

തൊടുപുഴ നഗരസഭയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വസം ബിജെപി സഹായത്തോടെ പാസായെങ്കിലും ഇരുകൂട്ടരെയും കാത്തിരിക്കുന്നത് കലഹത്തിന്റെ നാളുകൾ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ട് സ്വതന്ത്ര അംഗങ്ങൾ എൽഡിഎഫിന് പിന്തുണ നൽകിയതോടെ മോഹം പൊലിഞ്ഞു. സനീഷ് ജോർജ് എൽഡിഎഫ് പിന്തുണയോടെ ചെയർപേഴ്‍സണായി. കൈക്കൂലി കേസിൽ പ്രതിയായതോടെ എൽഡിഎഫ് ഇയാള്‍ക്കുള്ള പിന്തുണ പിൻവലിച്ചു. തുടർന്നുണ്ടായ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ തർക്കം മൂക്കുകയും മുസ്ലീംലീഗ് അംഗങ്ങൾ കോൺഗ്രസ് സ്ഥാനാര്‍ഥി കെ ദീപക്കിനെതിരെ വോട്ട്ചെയ്യുകയുമായിരുന്നു. ഇതോടെയാണ് സബീന ബിഞ്ചു ചെയര്‍പേഴ്‍സണായത്. ഒറ്റക്കെട്ടെന്ന് നേതൃത്വം, പക്ഷേ? നഗരസഭ ചെയര്‍പേഴ്‍സണ്‍ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയാണ് ലീഗും കോണ്‍ഗ്രസും ഇടഞ്ഞത്. പിന്നീട് സംസ്ഥാന നേതൃത്വം ഇടപ്പെട്ട് പരിഹരിച്ചതായാണ് വിവരം. ഇരുകക്ഷി നേതാക്കളും ഇത് സമ്മതിക്കുന്നു. എന്നാല്‍ അന്ന് ഇടയാനുണ്ടായ സാഹചര്യം ഇപ്പോഴും തുടരുകയാണ്. ചെയർമാൻ പദവി ആഗ്രഹിച്ചുവന്ന ജോസഫ് വിഭാഗത്തിലെ ജോസഫ് ജോണും നിരാശയിലാണ്. രണ്ടാംതവണ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയെ ലീഗുകാർ കാലുവാരിയത് കോണ്‍ഗ്രസിന് എളുപ്പം മറക്കാനാകില്ല. ബിജെപിയോടുള്ള മൃദുസമീപനത്തില്‍ കോൺഗ്രസ് അണികൾ നിരാശരാണ്. ബിജെപിയിലും ഇടച്ചില്‍ അഞ്ച് കൗണ്‍സിലര്‍മാര്‍ വിപ്പ് ലംഘിച്ചതോടെ ബിജെപിയിലെ ഭിന്നതകൂടിയാണ് പുറത്തുവരുന്നത്. വിപ്പില്‍ ചില കൗൺസിലർമാർക്കുള്ള എതിരഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും അംഗീകരിച്ചിരുന്നില്ലെന്നാണ് സൂചന. വിപ്പ് ലംഘിച്ചവരെ സംസ്ഥാന അധ്യക്ഷൻ പുറത്താക്കിയതോടെ ഭിന്നത രൂക്ഷമായേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നില്‍ക്കെ യുഡിഎഫിലെയും ബിജെപിയിലെയും പിണക്കം നാട്ടില്‍ ചര്‍
0 comments