Deshabhimani

ഹെെറേഞ്ചിന്റെ ആരോഗ്യത്തിന്‌ കരുതൽ

thaalookku aashupathri

നെടുങ്കണ്ടത്ത് നിർമാണം പുരാഗമിക്കുന്ന ജില്ലാ ആശുപത്രി കെട്ടിടം

വെബ് ഡെസ്ക്

Published on Apr 29, 2025, 12:26 AM | 1 min read

നെടുങ്കണ്ടം ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിൽ നാഴികകല്ലുപാകികൊണ്ടാണ്‌ നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തിയത്‌. ആറും ഏഴും നിലകളുള്ള ഇരുകെട്ടിടങ്ങളിലായി ഒരുങ്ങുന്ന ജില്ലാ ആശുപത്രിക്കായി കിഫ്ബി ഫണ്ടിൽനിന്ന്‌ 149 കോടി രൂപയാണ്‌ അനുവദിച്ചത്. നാടിന്റെ ആരോഗ്യ–ചികിത്സാ സൗകര്യങ്ങൾക്ക്‌ പുതിയദിശ പകർന്നുകൊണ്ട്‌ ജില്ലാ ആശുപത്രിയുടെ നിർമാണപ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്‌. ഒപി വിഭാഗം കെട്ടിടത്തിന്റെ നിർമാണം 90 ശതമാനവും പൂർത്തിയായി. ഐപി കെട്ടിടത്തിന്റെ നിർമാണം പുരോഗമിച്ചുവരുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷൻ തിയറ്ററുകൾ, ഒപി–ഐപി ബ്ലോക്കുകൾ, ലാബുകൾ എന്നീ സൗകര്യങ്ങളെല്ലാം സജ്ജമാകും. കൂടാതെ ഹൃദ്രോഗ ചികിത്സയ്‌ക്ക്‌ അത്യാധുനിക സൗകര്യങ്ങളോടെ കാത്ത്‌ലാബും ഒരുങ്ങും. 50 കോടി രൂപ ചെലവിലാണ്‌ കാത്ത്‌ലാബ്‌ സജ്ജമാക്കുന്നത്‌. എം എം മണി എംഎൽഎയുടെ ഇടപെടലിലാണ് ജില്ലാ ആശുപത്രിയിൽ കാത്ത്‌ലാബും ഉൾപ്പെടുത്തിയത്. ജില്ലാ ആശുപത്രിയുടെ ഉദ്ഘാടനത്തോടൊപ്പം കാത്ത്‌ ലാബും പ്രവർത്തനമാരംഭിക്കും. ഇതോടെ ഐസിഡി സംവിധാനവും ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ്‌ മേക്കർ തുടങ്ങി ചെലവേറിയ ചികിത്സകളും സാധാരണക്കാർക്ക്‌ ലഭിക്കും. നിലവിൽ ഫലപ്രദമായ ഹൃദ്രോഗ ചികിത്സക്ക്‌ ചെലവേറയാണ്‌. അതും കിലോമീറ്ററുകൾ സഞ്ചരിച്ച്‌ മറ്റ്‌ ജില്ലകളിലോ മെഡിക്കൽ കോളേജുകളിലോ പോകണം. ജില്ലയുടെ ആരോഗ്യ–ചികിത്സാ മേഖലയ്‌ക്ക്‌ കരുത്തു പകർന്നുകൊണ്ടാണ്‌ സർക്കാർ തണലിൽ താലൂക്ക്‌ ആശുപത്രി ജില്ലാ ആശുപത്രിയായി ഉയരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home