Deshabhimani

താരങ്ങളായി എയ്‍ഞ്ചലും ഡോളിയും

swaanapradarshanam

മേളയിലെ ശ്വാന പ്രദര്‍ശനത്തില്‍നിന്ന്

വെബ് ഡെസ്ക്

Published on May 01, 2025, 01:35 AM | 1 min read

ഇടുക്കി കുറ്റാന്വേഷണങ്ങളില്‍ അതിശയിപ്പിക്കുന്ന മികവുകൾ കാഴ്‌ചവയ്‍ക്കുന്ന കെ 9 സ്ക്വാഡിലെ ശ്വാനവീരന്മാരുടെ പ്രകടനം വിസ്‍മയമായി. എന്റെ കേരളം പ്രദർശന വിപണന മേളയിൽ കേരള പൊലീസ് ഒരുക്കിയ ശ്വാനപ്രദർശനം ജനങ്ങൾ നിറകൈയടികളോടെ സ്വീകരിച്ചു. കുറ്റാന്വേഷണ മേഖലയിൽ പൊലീസ് നായ്‍ക്കൾ പ്രകടിപ്പിക്കുന്ന മികവ് അടുത്തറിയാനുള്ള അവസരമാണിത്. പ്രധാന വേദിയോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു ശ്വാനസേനാംഗങ്ങളുടെ പ്രകടനം. വയനാട് ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തി പൊലീസിനെ സഹായിച്ച എയ്ഞ്ചൽ എന്ന നായയാണ് ഏറെ ശ്രദ്ധനേടിയത്. കാഴ്‍ചയിൽ കുഞ്ഞനാണെങ്കിലും മികച്ച പ്രകടനത്തിലൂടെ ബീഗിൽ ഇനത്തിൽപ്പെട്ട ഡോളി കാണികളുടെ മനസിലിടം നേടി. ട്രാക്കർ നായകളായ ജൂണോ, എക്സ്‌പ്ലോസീവ് സ്‌നിഫർ ഡോ​ഗ് മാഗി, നാർക്കോട്ടിക് വിഭാഗത്തിൽനിന്ന് ലൈക്ക, സെർച്ച്‍റെസ്ക്യൂ ഡോ​ഗ് ഡോണ എന്നീ നായകളും ആസ്വാദകരെ ആകര്‍ഷിച്ചു. മേളയില്‍ എല്ലാദിവസവും ശ്വാന പ്രദര്‍ശനം ഉണ്ടാകും. ബെൽജിയം, ലാബ്രഡോർ, ബീഗിൾ, ജർമ്മൻ ഷെപ്പേഡ് എന്നിങ്ങനെ വിവിധ ഇനത്തിലുള്ള നായ്‍ക്കളാണ് അണിനിരക്കുക. കോ -ഓര്‍ഡിനേറ്റർ ജെറി ജോർജിന്റെ മേൽനോട്ടത്തിലാണ് പ്രദർശനം. കാഴ്ചക്കാർക്ക് നായ്ക്കളെ പരിചയപ്പെടാനും സെൽഫിയെടുക്കാനുമുള്ള സൗകര്യവുമുണ്ട്. കാണികളെ പങ്കെടുപ്പിച്ചുള്ള പ്രകടനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home