സ്ത്രീ തൊഴിലാളികൾക്ക് കൂടുതൽ സൗകര്യം ഒരുക്കണം

ദേശീയ വനിത കമീഷന്റെ നേതൃത്വത്തിൽ മൂന്നാർ സർക്കാർ അതിഥി മന്ദിരത്തിൽ യോഗം ചേരുന്നു
മൂന്നാർ ജില്ലയിലെ തോട്ടങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ദേശീയ വനിതാ കമീഷൻ അധ്യക്ഷ വിജയ രഹത്കർ പറഞ്ഞു. ദീർഘനേരം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ സൗകര്യം തൊഴിലിടങ്ങളിൽ ഇല്ലാത്തത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. തോട്ടം തൊഴിലാളികളുടെ പാർപ്പിട പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പി എം ആവാസ് യോജന പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് അവർ പറഞ്ഞു. മൂന്നാറിൽ വിവിധ തോട്ടങ്ങൾ സന്ദർശിച്ച് സ്ത്രീ തൊഴിലാളികളുമായി സംവദിച്ച ശേഷം മൂന്നാർ ഗസ്റ്റ് ഹൗസിൽ ചേർന്ന ട്രേഡ് യൂണിയൻ നേതാക്കളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗത്തിൽ മൂന്നാറിൽ സംസാരിക്കുകയായിരുന്നു അവർ. മൂന്നാർ സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ കമീഷൻ അധ്യക്ഷയെ കൂടാതെ ദേശീയ വനിതാ കമീഷൻ സീനിയർ കോ ഓർഡിനേറ്റർ ലീലാവതി സീനിയർ അനലിസ്റ്റ് ബിനു പീറ്റർ ചീഫ് പ്ലാന്റേഷൻ ഇൻസ്‌പെക്ടറുടെ ചുമതല വഹിക്കുന്ന കോട്ടയം ഡെപ്യൂട്ടി ലേബർ കമീഷ്‌ണർ പി എം ഫിറോസ്, ജില്ലാ ലേബർ ഓഫീസർ കെ ആർ സ്മിത, യൂണിയൻ പ്രതിനിധികളായ കെ വി ശശി, വി ഒ ഷാജി,(സിഐടിയു), എം വൈ ഔസേഫ്, അഡ്വ ടി ചന്ദ്രപാൽ(എഐടിയുസി) എ കെ മണി(ഐഎൻടിയുസി), എം സുഭാഷ്(ബിഎം എസ്) വി മോഹൻകുമാർ(വർക്കേഴ്സ് കോൺഗ്രസ്) എന്നിവരും പങ്കെടുത്തു.
0 comments