Deshabhimani

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് 
ഉല്ലാസയാത്രയൊരുക്കി വിദ്യാഭ്യാസ വകുപ്പ്

ottisam badhicha kuttikalkku thekkadiyil ullasa bottu yaathrayorukki vidyaabhyaasa vakuppu.

കുട്ടികളുടെ യാത്രയ്ക്ക് തയ്യാറായി നിൽക്കുന്ന ബോട്ട്

വെബ് ഡെസ്ക്

Published on Apr 24, 2025, 02:03 AM | 1 min read

കുമളി

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് തേക്കടിയിൽ ഉല്ലാസ ബോട്ട് യാത്രയൊരുക്കി വിദ്യാഭ്യാസ വകുപ്പ്. വണ്ടിപ്പെരിയാർ ഗവ. യുപി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ 15 വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് ബുധനാഴ്ച സൗജന്യ ബോട്ട് യാത്ര സംഘടിപ്പിച്ചത്. 
 ബോട്ട് ലാൻഡിങ്ങിൽ പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം രമേശ് ഉദ്ഘാടനം ചെയ്തു. ഓട്ടിസം സെന്റർ പ്രഥമാധ്യാപകൻ എസ് ടി രാജ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. പീരുമേട്‌ സമഗ്ര ശിക്ഷ കേരളയുടെ കീഴിൽ താലൂക്കിലെ ഓട്ടിസം ബാധിച്ച കുട്ടികൾക്കായി അഞ്ചു വർഷമായി സെന്റർ പ്രവർത്തിച്ചുവരുന്നു. താലൂക്കിലെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. ആവശ്യമായ മുഴുവൻ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ആഴ്ചയിൽ രണ്ടുദിവസം ഫിസിയോതെറാപ്പിയും നൽകിവരുന്നു. കുട്ടികളുടെ മാനസിക ഉല്ലാസം വളർത്തുന്നതിനായി തേക്കടി വനംവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് ബോട്ട് യാത്രയൊരുക്കിയത്‌. ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ അനീഷ് തങ്കപ്പൻ, എസ്എസ്‌കെ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home