Deshabhimani

കതിരണിയും നെൽപ്പാടങ്ങൾ

nelkrishi

കുഞ്ചിപ്പെട്ടി കട്ടമുടിയിലെ നെൽകൃഷി

വെബ് ഡെസ്ക്

Published on Jan 23, 2025, 03:06 AM | 1 min read

അടിമാലി ഹൈറേഞ്ച് മേഖലയിൽനിന്നും നെൽകൃഷി അന്യമാകുമ്പോൾ ചുരുക്കം ചില കർഷകർ ഇപ്പോഴും നെൽകൃഷി ഉപേക്ഷിക്കാതെ മുമ്പോട്ട് പോകുന്നത് പ്രതീക്ഷയായി. സർക്കാർ ഇടപെടലിൽ വിപണിയും ന്യായമായ വിലയുമാണ് പരമ്പരാഗത കർഷകരെ പിടിച്ചുനിർത്തുന്നത്. ഹരിത കേരള മിഷനും കർഷക ക്ഷേമ വകുപ്പും കുടുംബശ്രീയും ആദിവാസി മേഖലകളിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ നടത്തിയ ഇടപെടലുകൾ ഫലപ്രദമാകുന്നു. അടിമാലി പഞ്ചായത്തിലെ കൊരങ്ങാട്ടിയും കുഞ്ചിപ്പെട്ടി കട്ടമുടിയും, വെള്ളത്തൂവൽ പഞ്ചായത്തിലെ ആനവിരട്ടി പാടശേഖരവും, പള്ളിവാസലിൽ കുരിശുപാറയിലുമാണ് നെൽ കൃഷി നടന്നുപോകുന്നത്. വിളവെടുക്കുന്ന നെല്ല് കൃത്യമായി വിറ്റഴിക്കാനുള്ള വിപണിയുടെ കുറവ് വെല്ലുവിളിയാണ്. കൃഷി പരിചണത്തിന് വേണ്ടുന്ന തൊഴിലാളികളുടെ ലഭ്യത കുറവ്, തൊഴിലാളികളുടെ കൂലി എന്നിവയും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. കാലാവസ്ഥ വൃതിയാനവും വന്യമൃഗങ്ങളുടെ ശല്യവും നെൽകർഷകർക്ക് പ്രതിസന്ധിയുണ്ടാക്കുന്നു.



deshabhimani section

Related News

0 comments
Sort by

Home