അപ്രോച്ച് റോഡില്‍ മലിനജലം ഒഴുക്കുന്നു

കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽനിന്നുള്ള അപ്രോച്ച് റോഡിലേക്ക് മലിനജലം ഒഴുകുന്നു
കട്ടപ്പന കട്ടപ്പന പഴയ സ്റ്റാൻഡിൽനിന്ന് പുതിയ സ്റ്റാൻഡിലേക്കുള്ള അപ്രോച്ച് റോഡിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി. സ്റ്റാൻഡിലെ സ്വകാര്യ സ്ഥാപനത്തിന്റെ സെപ്റ്റിക് ടാങ്കിന്റെസമീപത്തുനിന്നാണ് മലിനജലം പുറത്തേയ്ക്കൊഴുകുന്നത്. ബസുകളും മറ്റ് വാഹനങ്ങളും കാൽനടയാത്രികരും പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന പാതയാണിത്. ഏതാനുംദിവസങ്ങളായി പരിസരപ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. കടകളിലെ ജീവനക്കാർ ഉൾപ്പെടെ മുഖാവരണം ധരിച്ചാണ് ജോലി ചെയ്യുന്നത്. നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടും നടപടിയില്ല. സ്‌കൂൾ, കോളേജ് വിദ്യാർഥികളും അപ്രോച്ച് റോഡിലൂടെ കടന്നുപോകുന്നു. സാംക്രമിക രോഗവ്യാപനത്തിനു കാരണമാകുമെന്നും ആശങ്കയുണ്ട്.
Related News

0 comments