മാലിന്യമുക്ത നവകേരളത്തിനായി

മാസ് ക്ലീനിങ്

maalinyamuktha

സിപിഐ എം കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റി വള്ളക്കടവിൽ നടത്തിയ ശുചീകരണം ഏരിയ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 25, 2025, 03:18 AM | 1 min read

കട്ടപ്പന/രാജാക്കാട് മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സജീവം. സിപിഐ എം,തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിനും മാലിന്യ നിർമാർജനവും നടക്കുന്നത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റി ശുചീകരണം നടത്തി. ഏരിയ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. അടിമാലി–-- കുമളി ദേശീയപാതയുടെ വള്ളക്കടവ് മുതൽ കരിമ്പാനിപ്പടി വരെയുള്ള ഭാഗത്തെ ഇരുവശവും വൃത്തിയാക്കി. റോഡിലേക്ക് വളർന്നുനിന്ന കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചു. മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിച്ചു. ലോക്കൽ സെക്രട്ടറി സി ആർ മുരളി, ഏരിയ കമ്മിറ്റിയംഗങ്ങളായ പൊന്നമ്മ സുഗതൻ, ലിജോബി ബേബി, ലോക്കൽ കമ്മിറ്റിയംഗങ്ങൾ എന്നിവർ സംസാരിച്ചു. മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിനോടനുബന്ധിച്ച് രാജാക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാസ് ക്ലീനിങ് നടത്തി. രാജാക്കാട് ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനംചെയ്‍തു. വ്യാപാരി വ്യവസായി ഏകോപന സമതി, വിവിധ ക്ലബ്ബുകൾ, ഹരിതകർമ സേന, ആശാ പ്രവർത്തകർ, ജീവനക്കാർ, സംഘടനകൾ തുടങ്ങിയവർ പങ്കാളികളായി. ബെന്നി പാലക്കാട്ട്, കെ ടി കുഞ്ഞ്, ഉഷാകുമാരി മോഹൻകുമാർ, വി എസ് ബിജു, ബിജി സന്തോഷ്, ഷാജി വയലിൽ, ജോഷി കന്യാക്കുഴി തുടങ്ങിയവർ സംസാരിച്ചു. 30ന് രാജാക്കാട് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കും.



deshabhimani section

Related News

0 comments
Sort by

Home