Deshabhimani

ഇടതു ശക്തിയുടെ വിളംബരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 30, 2025, 12:27 AM | 1 min read

നെടുങ്കണ്ടം ജനപക്ഷ സർക്കാരിന്റെ നാലാം വാർഷികം ആഘോഷമാക്കി ജില്ല. 500 പേരുമായി നടത്തിയ സംവാദത്തിന് ശേഷം വൈകിട്ട് നെടുങ്കണ്ടം ബസ് സ്റ്റാൻഡില്‍ ന‌ടന്ന എൽഡിഎഫ് വാർഷിക സമ്മേളനത്തിലേക്ക് ജില്ലയൊന്നാകെ ഒഴുകിയെത്തി. പ്രകടനമില്ലായിരുന്നെങ്കിലും ആയിരങ്ങൾ ഒത്തുചേർന്നത് ഇടതുപക്ഷ ശക്തി വിളിച്ചോതി. 4.30ഓടെ വേദിയിലെത്തിയ മുഖ്യമന്ത്രിയെ കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ജോസ് പാലത്തിനാൽ ഏലയ്‍ക്കാമാലയിട്ട് സ്വീകരിച്ചു. ശേഷം കാച്ചിക്കുറുക്കിയ വാക്കുകളിൽ ഒമ്പത് വർഷത്തെ എൽഡിഎഫ് സർക്കാർ പ്രവർത്തനം ജനങ്ങൾക്ക് മുന്നിൽ. എൽഡിഎഫ് സർക്കാർ 2016ൽ അധികാരമേൽക്കുമ്പോഴും ഇപ്പോഴുമുള്ള കേരളത്തിന്റെ പൊതു അവസ്ഥ വ്യക്തമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസം​ഗം. ഭൂപതിവ് നിയമഭേദ​ഗതിക്ക് ചട്ടം നിർമിക്കുമെന്ന പ്രഖ്യാപനം അത്യാവേശത്തോടെ നാ‌ട് കേട്ടിരുന്നു. മന്ത്രിമാരായ റോഷി അഗസ്റ്റിനും രാമചന്ദ്രൻ കടന്നപ്പള്ളിയും തുടർന്ന് സംസാരിച്ചു. എംഎൽഎമാരായ എം എം മണി, അഡ്വ. എ രാജ, വാഴൂർ സോമൻ, എൽഡിഎഫ് നേതാക്കളായ കെ കെ ജയചന്ദ്രൻ, സി വി വർഗീസ്, കെ പി മേരി, പി എൻ വിജയൻ, അഡ്വ. ജോയ്സ് ജോർജ്, കെ കെ ശിവരാമൻ, സിബി ജോസ്, ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലാക്കൻ, പി സി ജോസഫ്, ജോണി ചെരിവുപറമ്പിൽ, രതീഷ് അത്തിക്കുഴി, സി എസ് രാജേന്ദ്രൻ, കെ എൻ റോയ്, കോയ അമ്പാട്ട്, അഡ്വ. കെ ടി മൈക്കിൾ, സിബി മൂലേപറമ്പിൽ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home