നാടെങ്ങും ഇ എം എസ് അനുസ്‌മരണം

ഇ എം എസ് അനുസ്മരണത്തോടനുബന്ധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് പതാക ഉയർത്തുന്നു
ഇടുക്കി രാജ്യത്തെ മഹാനായ കമ്യൂണിസ്‌റ്റ് ആചാര്യനും ആധുനിക കേരളത്തിന്റെ സൃഷ്ടാവും ജനകീയ മുഖ്യമന്ത്രിയുമായ ഇഎംഎസിനെ വൈവിധ്യ പരിപാടികളോടെ നാടെമ്പാടും അനുസ്‌മരിച്ചു. തൊഴിലാളികൾ ഉൾപ്പെടെ നിസ്വവർഗത്തിന്റെയും സാധാരണക്കാരുടെയും ദത്തുപുത്രനായ ഇ എം എസ് സമാനതകളില്ലാത്ത നേതതൃത്വമായിരുന്നു നാടിന് നൽകിയതെന്ന് നേതാക്കൾ അനുസ്‌മരിച്ചു. പാർടി ഓഫീസുകളിലും തൊഴിലാളി കേന്ദ്രങ്ങളിലും രാവിലെ നേതാക്കൾ പതാക ഉയർത്തി. വിവിധയിടങ്ങളിൽ അനുസ്‌മരണ സമ്മേളനങ്ങൾ ചേർന്നു. ജില്ലാ കമ്മിറ്റി ഓഫീസായ എം ജിനദേവൻ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് പതാക ഉയർത്തി. ശാന്തൻപാറ എരിയ കമ്മിറ്റി നേതൃത്വത്തിൽ ശാന്തൻപാറയിൽ ദിനാചരണം സംഘടിപ്പിച്ചു. പാർടി ഏരിയ കമ്മിറ്റി അംഗം സേനാപതി ശശി പതാക ഉയർത്തി. നേതാക്കൾ പങ്കെടുത്തു.
0 comments