ആർത്തിരമ്പി വോളീ ആവേശം

ബി ദ മെൻ യുവ നെയ്യശേരിയും സെന്റ് പീറ്റേഴ്സ് വോളീ അക്കാദമി കോലഞ്ചേരിയും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്
തൊടുപുഴ
സിപിഐ എം ജില്ലാ സമ്മേളനത്തിന് ഒരുങ്ങുന്ന തൊടുപുഴയിൽ വോളീ ഫെസ്റ്റിന് വിസിൽ മുഴങ്ങി. ഇനി മൂന്ന് നാൾ ഇടവെട്ടിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ബ്ലോക്കുകളും കട്ട് ഷോട്ടുകളുമൊക്കെയായി വോളി ആഘോഷം. ഉദ്ഘാടന മത്സരത്തിൽ ബി -ദ മെൻ യുവ നെയ്യശേരി ഏകപക്ഷിയുമായ മൂന്ന് സെറ്റുകൾക്ക് സെന്റ് പീറ്റേഴ്സ് വോളീ അക്കാദമി കോലഞ്ചേരിയെ പരാജയപ്പെടുത്തി. ജില്ലാ സമ്മേളന തയ്യാറെടുപ്പുകൾക്ക് വോളിബോൾ ആവേശവുമായപ്പോൾ നാടാകെ ഇടവെട്ടിയിലേക്കൊഴുകുകയാണ്. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ കമ്മിറ്റിയാണ് വി എസ് പ്രിൻസ് എവർറോളിങ് ട്രോഫിക്കായുള്ള വോളി ഫെസ്റ്റ് നടത്തുന്നത്. മത്സരങ്ങൾ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഉദ്ഘാടനം ചെയ്തു. വിജിലന്റ് കാഞ്ഞാർ, പ്രോഗ്രസിവ് ചാരമംഗലം, നിർമ്മല നാഗപ്പുഴ, കേരള കാർസ് കാസ്‌ക് കാരിക്കോട്, ഫ്രണ്ട്സ് ഇടവെട്ടി , സ്റ്റാർ വെങ്ങല്ലൂർ എന്നീ ടീമുകളും മാറ്റുരച്ചു. ഇന്ത്യൻ വോളിബോൾ താരങ്ങളെയും ദേശീയ താരങ്ങളെയും അണിനിരത്തിയാണ് പോരാട്ടം. ശനിയാഴ്ചയാണ് സെമിഫൈനൽ മത്സരങ്ങൾ. ഞായറാഴ്ചയാണ് ഫൈനൽ. പ്രശസ്ത വനിതാ വോളിബോൾ ടീമുകളായ വോളി അക്കാദമി - മുഹമ്മ, എസ്‌എൻ കോളേജ് ചേർത്തല ടീമുകളുടെ പ്രദർശന മത്സരവും നടക്കും. സമാപന സമ്മേളനത്തിൽ ജില്ലയിലെ 11 കായിക താരങ്ങളെ ആദരിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അഞ്ജലി സാബു അധ്യക്ഷയായി. തൊടുപുഴ നഗരസഭാധ്യക്ഷ സബീന ബിഞ്ചു, സിപിഐ എം തൊടുപുഴ ഈസ്‌റ്റ് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി ബി സുബൈർ, നേതാക്കളായ തോമസ് വർക്കി, റി കെ എൻ റഹ്മാൻ, ടി എം മുജീബ് എന്നിവർ സംസാരിച്ചു
Related News

0 comments