‘ഭൂപതിവ് നിയമവും അനുബന്ധ നിയമ പ്രശ്നങ്ങളും’ സെമിനാർ

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം അടിമാലിയിൽ ചുവരെഴുതുന്നു
അടിമാലി
സിപിഐ എം ജില്ലാ സമ്മേളനം അടിമാലി ഏരിയായിൽ പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. സമ്മേളനത്തിന്റെ ഭാഗമായുള്ള ഭൂ പതിവ് നിയമവും അനുബന്ധ നിയമ പ്രശ്നങ്ങളും എന്ന വിഷയത്തിലുള്ള സെമിനാർ 25ന് ആനച്ചാലിൽ അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തീൽ നടക്കും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി വി വർഗീസ് ആമുഖ പ്രസംഗം നടത്തും. മുൻ എം പി അഡ്വ. ജോയ്‌സ് ജോർജ് വിഷയം അവതരിപ്പിക്കും. എം എം മണി എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, കെപിസിസി ജനറൽ സെക്രട്ടറി ഇ എം ആഗസ്തി, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി ശശി, ഷൈലജ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. സെമിനാർ വിജയിപ്പിക്കാൻ അഡ്വ. എ രാജ എംഎൽഎ രക്ഷാധികാരിയായും കെവി ശശി( ചെയർമാൻ ), ടി കെ ഷാജി(കൺവീനർ ) ചാണ്ടി പി അലക്സാണ്ടർ കോ - ഓർഡിനേറ്ററുമായുള്ള വിപുലമായ സംഘാടക സമിതി പ്രവർത്തിക്കുന്നു. കുടിയേറ്റ ജനതയുടെ ജീവിതവും ചെറുത്ത് നിൽപ്പും വിവരിക്കുന്ന നേർചിത്രമായി സെമിനാർ മാറും. ഏരിയയിലെ 12 ലോക്കൽ കമ്മിറ്റികളിലും വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ചുമരെഴുത്തും ബോർഡുകളും കമാനങ്ങളും നിരത്താനുള്ള അവസാനഘട്ട പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഏരിയയിൽ കുടുംബസംഗമങ്ങൾക്ക് തുടക്കമായി.
Related News

0 comments