മണ്ണറിഞ്ഞ് ചേന നട്ടു, മനംനിറഞ്ഞ് വിളവെടുത്തു

അസിസ്റ്റന്റ് കൃഷി ഓഫീസർ പി എസ് സാബുവിനൊപ്പം കർഷക ദമ്പതികളായ ഷാജിയും ഷൈനിയും
മൂലമറ്റം കൂവപ്പിള്ളിയിലെ കർഷക ദമ്പതികൾക്ക് ചേനവിളവെടുപ്പിൽ മികച്ചവിളവ്. കുപ്പോഴയ്ക്കൽ ഷാജിയും ഷൈനിയും വിളവെടുത്തപ്പോൾ ശരാശരി 12 കിലോ തൂക്കമുള്ള ചേനകളാണ് ലഭിച്ചത്. ഇത്തവണത്തെ കൃഷി ലാഭകരമായിരുന്നെന്ന് കർഷക ദമ്പതികൾ പറഞ്ഞു. വിളവെടുത്ത ചേന മുഴുവൻ വിത്ത് ചേനയാക്കി കൂടുതൽ കൃഷി ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ് ദമ്പതികൾ. അര ഏക്കറോളം സ്ഥലത്ത് ഇടവിളയായിട്ടാണ് ചേന കൃഷി ചെയ്തിരുന്നത്. ഇവർക്ക് എല്ലാ പിന്തുണയുമായി കുടയത്തൂർ കൃഷിഭവനിലെ ഉദ്യോഗസ്ഥരുമുണ്ട്. വിളവെടുപ്പിന് കൂടയത്തൂർ കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ പി എസ് സാബു, കൃഷി അസിസ്റ്റന്റ് ടി എസ് റസിയ എന്നിവർ പങ്കെടുത്തു.
Related News

0 comments