എംഎസ്‌സി ഗുൽസൂൻ വിഴിഞ്ഞത്ത്

വിഴിഞ്ഞം തുറമുഖത്ത് എത്തിയ എംഎസ്‌സി ഗുൽസൂൻ കപ്പൽ
തിരുവനന്തപുരം
രാജ്യം കാത്തിരുന്ന എംഎസ്‌സി ഗുൽസൂൻ വിഴിഞ്ഞം തുറമുഖത്ത് എത്തി. 399.9 മീറ്റർ നീളവും 62 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്. 23756 ടിഇയു കണ്ടെയ്‌നർ വഹിക്കാനുള്ള ശേഷിയുണ്ട്. ജേഡ് സർവീസിന്റെ ഭാഗമായാണ് തുറമുഖത്ത് എത്തിയത്. സിംഗപ്പുരിൽനിന്ന് എത്തിയ ഗുൽസൂൻ സ്‌പെയിനിലേക്കാണ് പോകുക. വിഴിഞ്ഞത്ത് എത്തിയ 363–-ാമത് കപ്പലാണിത്. ഇതുവരെയായി 7.78 ലക്ഷംടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്‌തു. ലോകത്ത് ഏറ്റവും കൂടുതൽ ചരക്ക്‌വഹിക്കാൻ കഴിയുന്ന കപ്പലായ എംഎസ്‌സിയുടെ ഐറിന രണ്ടാഴ്‌ച മുമ്പ് വിഴിഞ്ഞത്ത് എത്തിയിരുന്നു. അതിനേക്കാൾ നീളവും വീതിയും ഗുൽസൂനിന് അധികമുണ്ട്.
0 comments