ഗോത്രകലയുടെ താളം

എച്ച്എസ് വിഭാഗം മംഗലംകളി ഒന്നാംസ്ഥാനം (എസ്‌കെ വിഎച്ച്എസ്എസ്, നന്ദിയോട്)
അടിസ്ഥാനവിഭാഗങ്ങളുടെ കലയുടെ ഉയിർപ്പുകൂടിയാണ് സ്കൂൾ കലോത്സവം. ഗോത്രകലകളായ മംഗലംകളി, പണിയനൃത്തം, ഇരുളനൃത്തം, മലപ്പുലയ ആട്ടം തുടങ്ങിയവ കഴിഞ്ഞ വർഷംമുതൽ കലോത്സവ ഇനങ്ങളായി. ഗോത്രവിഭാഗത്തിലുള്ളവരുടെ ജീവിതോത്സവം കേരളമാകെ നിറയുകയാണ്. അവിടെ അതിദാരിദ്ര്യം ഒഴിവായി. ക്ഷേമപെൻഷൻ കൂട്ടിക്കിട്ടി. ഇപ്പോഴിതാ അവരുടെ ജനകല കുട്ടികൾ ഏറ്റെടുത്ത് ആഘോഷമാക്കുകയാണ്. അത്തരമൊരു വിശേഷമാണിന്ന്... തുടിയുടെ താളത്തിനൊപ്പം കാശിമാലയും ഒറ്റച്ചേലയും കുന്നിക്കുരുകൊണ്ടുള്ള കമ്മലുമണിഞ്ഞ് ആടിയും പാടിയും മംഗലംകളി വേദി കീഴടക്കി. വടക്കേ മലബാറിന്റെ ഗോത്ര കലാരൂപമായ മംഗലംകളി ആറ്റിങ്ങലിന്റെ മണ്ണിൽ ചുവടുവച്ചപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ പച്ചയിൽ എസ്‌കെവിഎച്ച്എസ്എസിനാണ് ഒന്നാംസ്ഥാനം. 11 പേരാണ് സംഘത്തിലുള്ളത്. കാസർകോട്ടുകാരനായ കൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശീലനം.








0 comments