കെഎസ്‌ആർടിസിയിൽ പഠനയാത്ര

സമഗ്ര ശിക്ഷാ കേരളം യുആർസി തിരുവനന്തപുരം സൗത്ത് സംഘടിപ്പിച്ച പഠന യാത്ര
തിരുവനന്തപുരം
സമഗ്രശിക്ഷാ കേരളം യുആർസി സൗത്തിന്റെ നേതൃത്വത്തിൽ സൗത്ത് യുആർസി ഓട്ടിസം സെന്റർ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പഠനവിനോദയാത്ര സംഘടിപ്പിച്ചു. കെഎസ്ആർടിസി ബസിൽ 20 കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘമാണ് യാത്ര ചെയ്തത്. കാപ്പുകാട്, പൊന്മുടി എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരൻ ഫ്ലാഗ് ഓഫ് ചെയ്‌തു. ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ ഡോ. കെ എൽ ബിച്ചു, ഓട്ടിസം സെന്റർ പിടിഎസ് പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.









0 comments