Deshabhimani

റഷ്യൻ ഹൗസിൽ 
ലറിസ പ്രസലോവയുടെ ചിത്രപ്രദര്‍ശനം

Russia

"വിത്ത് ലൗ റഷ്യ' ചിത്രപ്രദർശനം ഉദ്ഘാടനംചെയ്ത 
മന്ത്രി പി എ മുഹമ്മദ് റിയാസ് ചിത്രങ്ങൾ കാണുന്നു

വെബ് ഡെസ്ക്

Published on Jan 23, 2025, 01:49 AM | 1 min read

തിരുവനന്തപുരം

റഷ്യൻ ചിത്രകാരി ലറിസ പ്രസലോവയുടെ ചിത്രപ്രദർശനം റഷ്യൻഹൗസിൽ ആരംഭിച്ചു. "വിത്ത് ലൗ റഷ്യ' എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരികരംഗത്തെ സഹകരണം ടൂറിസംരംഗത്തെ വളർച്ചയ്ക്ക് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. റഷ്യയുടെ ഓണററി കോൺസുലും റഷ്യൻഹൗസ് ഡയറക്ടറുമായ രതീഷ് സി നായർ അധ്യക്ഷനായി. കേരളത്തെ ഏറെ സ്നേഹിക്കുന്ന ചിത്രകാരിയായ ലറിസ പ്രസലോവ സംസ്ഥാനത്തിന്റെ മനോഹരസ്ഥലങ്ങളും റഷ്യയിലെ വിവിധ പ്രദേശങ്ങളും ചിത്രരചനയ്ക്ക് വിഷയമാക്കിയിട്ടുണ്ട്. 23 വരെ പ്രദർശനമുണ്ടാകും.



deshabhimani section

Related News

0 comments
Sort by

Home