കൊച്ചുരാജനെ അനുസ്‌മരിച്ചു

കൊച്ചുരാജൻ അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ജോയി ഉദ്ഘാടനംചെയ്യുന്നു
മംഗലപുരം
രക്തസാക്ഷി കൊച്ചുരാജന്റെ 34–ാം അനുസ്മരണദിനം ആചരിച്ചു. വെയിലൂർ ഹൈസ്കൂൾ ജങ്ഷനിലെ സ്മൃതിമണ്ഡപത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ജോയി പുഷ്പാർച്ചന നടത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്തു. ജില്ലാ ആക്ടിങ് സെകട്ടറി എ എ റഹിം മുഖ്യപ്രഭാഷണം നടത്തി. കൊച്ചുരാജൻ സ്മാരക എൻഡോവ്മെന്റ് വിതരണവും എ എ റഹിം നിർവഹിച്ചു. ഏരിയ സെക്രട്ടറി എം ജലീൽ അധ്യക്ഷനായി. എൻ സായികുമാർ, വേ ങ്ങോട് മധു, എം യാസിർ, കെ ശ്രീകുമാർ, കെ എം സ ക്കീർ, എസ് വിധിഷ്, ഗിരീശൻ കോട്ടറക്കരി, പി ധർമപാലൻ എന്നിവർ സംസാരിച്ചു. ചിലമ്പിൽ "സഖാവി'ൽ അ ബ്ദുൾ വാഹീദ് ലോക്ക ൽ അംഗമായ കോട്ടറക്കരി ഗിരീഷിന് വീട് നിർമിക്കാൻ സൗജന്യമായി അഞ്ചരസെന്റ് നൽകും. ആധാരം ഉടൻ കൈമാറും.








0 comments