രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ബുധനും വ്യാഴവും ഗതാഗത നിയന്ത്രണം. ബുധൻ പകൽ രണ്ട് മുതൽ രാത്രി ഒമ്പത് വരെയും വ്യാഴം രാവിലെ ആറ് മുതൽ പകൽ 11 വരെയുമാണ് നിയന്ത്രണമെന്ന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. ബുധൻ വൈകിട്ട് നാല് മുതൽ രാത്രി ഒമ്പത് വരെ ശംഖുംമുഖം -ഡൊമസ്റ്റിക് എയർ പോർട്ട് വരെയുള്ള റോഡിലും എയർപോർട്ട് ആറാട്ട് ഗേറ്റ്,- -വള്ളക്കടവ് -ഈഞ്ചയ്ക്കൽ, -മിത്രാനന്ദപുരം, -എസ്‌പി ഫോർട്ട് -ശ്രീകണ്ഠേശ്വരം പാർക്ക്,- തകരപ്പറമ്പ് മേൽപ്പാലം-, ചൂരക്കാട്ട്, പാളയം, - തമ്പാനൂർ ഫ്ലൈഓവർ, -തൈക്കാട് -വഴുതക്കാട് -വെള്ളയമ്പലം -കവടിയാർ റോഡിന്റെ ഇരുവശങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വ്യാഴം രാവിലെ ആറു മുതൽ 11 വരെ കവടിയാർ,- വെള്ളയമ്പലം,- മ്യൂസിയം- വേൾഡ്, -ആശാൻ സ്ക്വയർ-, ജനറൽ ആശുപത്രി,- പാറ്റൂർ,- പേട്ട,- ചാക്ക, - ഓൾസെയിന്റ്സ്, --ശംഖുംമുഖം റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് നിരോധിച്ചു. ബുധനാഴ്‌ച ശംഖുംമുഖം, -വലിയതുറ,- പൊന്നറ-കല്ലുംമൂട്, -ഈഞ്ചയ്ക്കൽ വരെയും വ്യാഴം വെള്ളയമ്പലം, - വഴുതക്കാട്, -തൈക്കാട്-, തമ്പാനൂർ ഫ്ലൈഓവർ,- ചൂരക്കാട്ട്, പാളയം, -തകരപ്പറമ്പ് മേൽപ്പാലം, - ശ്രീകണ്ഠേശ്വരം പാർക്ക്,- എസ്‌പി ഫോർട്ട്, മിത്രാനന്ദപുരം, -ഈഞ്ചക്കൽ, -കല്ലുംമൂട്-, പൊന്നറപാലം, - വലിയതുറ,- ഡൊമസ്റ്റിക് എയർപോർട്ട് എന്നീ റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. റൂട്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കും. രാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നുചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി വഴിതിരിച്ചുവിടും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ഫോൺ: 9497930055, 04712558731







0 comments