നാവിക കപ്പലിന് ഐഎൻഎസ് ട്രിവാൻഡ്രം എന്ന് പേര്
നിവേദനവുമായി ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ്

തിരുവനന്തപുരം
നാവികസേനയുടെ പുതിയ കപ്പലിന് ‘ഐഎൻഎസ് ട്രിവാൻഡ്രം’ എന്ന പേര് നൽകണമെന്ന് അഭ്യർഥിച്ച് രാഷ്‌ട്രപതിക്ക് നിവേദനവുമായി ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി (ടിസിസിഐ). ട്രിവാൻഡ്രം എന്ന പേരിന് ചരിത്രപരമായ പ്രാധാന്യവും സാംസ്കാരിക, ദേശീയ പ്രാധാന്യവും ഉണ്ട്. ഒരു നാവിക കപ്പലിന് ഐഎൻഎസ് ട്രിവാൻഡ്രം എന്ന പേര് നൽകുന്നതിലൂടെ തിരുവനന്തപുരത്തിന്റെ ദീർഘമായ സമുദ്ര പൈതൃകത്തോടൊപ്പം അന്താരാഷ്ട്ര ഷിപ്പിങ്ങിലും നാവിക തന്ത്രത്തിലും രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ വഹിക്കുന്ന സുപ്രധാന പങ്കിനുമുള്ള ആദരമായിരിക്കുമെന്ന് നിവേദനത്തിൽ പറയുന്നു. നാവികസേന ഓപ്പറേഷൻ ഡെമോ നടത്താൻ തിരുവനന്തപുരത്തെ തെരഞ്ഞെടുത്തതിന് പ്രധാനമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി, നാവികസേനാ മേധാവി എന്നിവർക്ക് നന്ദി അറിയിക്കുന്നതായും ടിസിസിഐ പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻനായരും സെക്രട്ടറി എബ്രഹാം തോമസും നിവേദനത്തിൽ പറഞ്ഞു.









0 comments