തിരുവനന്തപുരത്തെ നാവികസേനാ താവളം: പ്രവര്‍ത്തനം ഉടന്‍

തിരുവനന്തപുരം
തിരുവനന്തപുരത്ത് നാവികസേനാ താവളത്തിനായി ഏറ്റെടുത്ത നാലേക്കർ ഭൂമിയിലെ നിർമാണം ഉടൻ തുടങ്ങുമെന്ന് ദക്ഷിണമേഖലാ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന. വിശദമായ പദ്ധതിരേഖ (ഡിപിആർ) തയ്യാറായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള പണികൾ തുടങ്ങി. വിഴിഞ്ഞം തുറമുഖമടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളുള്ളതിനാലാണ് തിരുവനന്തപുരത്ത് നാവികസേനാ ബേസ് ആരംഭിക്കുന്നത്. നാവികസേനാ ദിനാചരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനെതിരായ ഏതു ഭീഷണികളെ നേരിടാനും നാവികസേന സജ്ജമാണ്. 138 പടക്കപ്പലുകളും അന്തര്‍വാഹിനികളും 264 വിമാനങ്ങളുമാണ് നാവികസേനയ്ക്കുള്ളത്. 51 കപ്പലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 65 കപ്പലുകളുടെയും ഒമ്പത് അന്തര്‍വാഹിനികളുടെയും നിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഏഴു തീരദേശ സംസ്ഥാനങ്ങളിലെ 32 പരിശീലനകേന്ദ്രങ്ങളിലായി 1600 കോഴ്‌സുകളിലായി 13000 പേരെയാണ് പ്രതിവര്‍ഷം പരിശീലിപ്പിക്കുന്നത്. കടൽക്കൊള്ളക്കാരെ തുരത്താൻ 35 കപ്പലുകളാണ് വിന്യസിച്ചിട്ടുള്ളത്. ആയിരത്തിലേറെ ഓപ്പറേഷനുകളിലായി 520 ജീവനുകൾ രക്ഷിച്ചു. മൂന്നു സേനകളെയും യോജിപ്പിക്കുന്ന തിയറ്റര്‍ കമാന്‍ഡ് രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.









0 comments