ചന്തവിളയിലിനി സ്മാഷ് മുഴക്കം

ചന്തവിള ഗ്രൗണ്ടിൽ പരിശീലനത്തിനായി കായികതാരങ്ങൾ
കഴക്കൂട്ടം
വോളിബോളിനെ നെഞ്ചേറ്റിയ യുവതയ്‌ക്ക് മനം മറന്ന് കളിച്ചുല്ലസിക്കാൻ സ്വന്തം കോർട്ട്. നഗരസഭയുടെ ഗ്രൗണ്ടിൽ ഇനി സ്മാഷുകളുടെയും ഷോട്ടുകളുടെയും ഇടിമുഴക്കം. ചന്തവിളയിൽ അത്യാധുനിക മൈതാനം യാഥാർഥ്യമായതോടെ ഗ്രൗണ്ടിനായി അലയേണ്ടതില്ലെന്ന സന്തോഷത്തിലാണ് നാട്ടുകാരായ സന്തോഷും സുഹൃത്തുക്കളും. ചന്തവിള വാർഡിലെ മാർക്കറ്റിന് സമീപത്തുള്ള ഓപ്പൺ ഓഡിറ്റോറിയത്തോട് ചേർന്നാണ് നഗരസഭാ ഫണ്ടിൽ വോളിബോൾ കോർട്ടും ഷട്ടിൽ കോർട്ടും നിർമിച്ചത്. വിദ്യാർഥികളും യുവജനങ്ങളുമടക്കം നിരവധി പേരാണ് ഗ്രൗണ്ടിൽ പരിശീലനത്തിന് എത്തുന്നത്. രാത്രി പരിശീലനത്തിന് ഹൈമാസ്‌റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ഗ്രൗണ്ടിന് ചുറ്റും സംരക്ഷണവേലിയും നിർമിച്ചിട്ടുണ്ട്. പരിശീലനത്തിനും മത്സരം കാണാനുമായി മറ്റു വാർഡുകളിൽനിന്നും ആളുകൾ എത്തുന്നുണ്ട്.








0 comments