ഉഴമലയ്ക്കലിൽ കോൺഗ്രസ്, ബിജെപി സംഘടനകളിൽ കൂട്ടരാജി

വിവിധ പാർടികളിൽനിന്ന് രാജിവച്ചെത്തിയവരെ ജി സ്റ്റീഫൻ എംഎൽഎ സ്വീകരിക്കുന്നു
നെടുമങ്ങാട്
ഉഴമലയ്ക്കൽ പഞ്ചായത്തിൽ കോൺഗ്രസ്, ബിജെപി സംഘടനകളിൽ കൂട്ടരാജി. ഇവർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. പഞ്ചായത്തിലെ കോൺഗ്രസ്, ബിജെപി നേതാക്കളായ വേണ്ടയ്ക്കൽ അജി, സുധീഷ് ഇറവൂർ, ഷിബു ഇറവൂർ എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പേരാണ് കുടുംബസമേതം സിപിഐ എമ്മുമായി സഹകരിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചത്. രാജിവച്ചെത്തിയവരെ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി സ്റ്റീഫൻ എംഎൽഎ പതാക കൈമാറി വരവേറ്റു. സിപിഐ എം വിതുര ഏരിയ കമ്മിറ്റിയംഗങ്ങൾ എൻ ശ്രീധരൻ, റെജി, ലോക്കൽ സെക്രട്ടറി വി എസ് ജയചന്ദ്രൻ, ബി അശോകൻ, അഡ്വ. എം എ കാസിം, ശ്രീഹർഷൻ, ഷിനു രാജപ്പൻ, ഷാജി മോതിരപ്പള്ളി, എൻ വേലായുധൻ, നിശാന്ത്, പി എസ് പ്രകാശ് എന്നിവർ പങ്കെടുത്തു.









0 comments