ആമച്ചൽ സുരേന്ദ്രന്റെ വീട് എം വി ഗോവിന്ദൻ സന്ദർശിച്ചു

കോവളം
കഴിഞ്ഞ ദിവസം അന്തരിച്ച അധ്യാപക അവാർഡ് ജേതാവും വിപ്ലവ ഗായകനും എഴുത്തുകാരനുമായ ആമച്ചൽ സുരേന്ദ്രന്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി വി ജോയി, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് ഹരികുമാർ, കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, സി തങ്കരാജ്, എസ് മണിയൻ എന്നിവരും ഒപ്പമുണ്ടായി.
0 comments