Deshabhimani

റൂറൽ എസ്‌പി സ്ഥലം സന്ദർശിച്ചു അന്വേഷണ ചുമതല ആറ്റിങ്ങൽ ഡിവൈഎസ്‌പിക്ക്‌

യുവതിയുടെ കൊലപാതകം: അന്വേഷണം ഊർജിതം

yuvathi

കഠിനംകുളത്ത് കുത്തേറ്റ് മരിച്ച ആതിരയുടെ വീട്ടിൽ റൂറൽ എസ്‌പി 
സുദർശന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

വെബ് ഡെസ്ക്

Published on Jan 23, 2025, 02:21 AM | 1 min read

മംഗലപുരം

കഠിനംകുളത്തെ വീട്ടിൽക്കയറി യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വെഞ്ഞാറമൂട് ആലിയോട് പ്ലാവിളവീട്ടിൽ മാളു എന്ന ആതിര (30)യെയാണ് ചൊവ്വ പകൽ പതിനൊന്നരയോടെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളകം ഭരണിക്കാട് ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ്. ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 4 സംഘങ്ങളായി തിരിഞ്ഞാണ്‌ അന്വേഷണം. ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയാണ്‌ കൃത്യം നടത്തിയതെന്നാണ്‌ നിഗമനം. കൊലയ്ക്കുശേഷം അക്രമി രക്ഷപ്പെട്ട യുവതിയുടെ സ്‌കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിന്റെ സമീപത്തുനിന്ന്‌ കണ്ടെത്തി. ഇത്‌ കഠിനംകുളം സ്റ്റേഷനിലേക്ക്‌ മാറ്റി. യുവാവ് 2 ദിവസംമുമ്പ് യുവതിയുടെ വീട്ടിലെത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതി താമസിച്ചിരുന്ന പെരുമാതുറയിലെ വാടകവീട്ടിൽ പൊലീസ്‌ പരിശോധന നടത്തി. കൊല്ലാൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്. ഭർത്താവ് രാജീവിനെ വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ചയും ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്ത്‌ പരിശോധന നടത്തി. റൂറൽ എസ്പി സുദർശൻ, ഡിവൈഎസ്‌പി മഞ്ജുലാൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ചൊവ്വ പുലർച്ചെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ ഇവർ താമസിക്കുന്ന ക്ഷേത്ര ട്രസ്റ്റ്‌ വക വീട്ടിൽ കണ്ടത്.സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആൾ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു. ആതിര കൊല്ലപ്പെട്ടശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം കഠിനംകുളത്തെ വീട്ടിലും തുടർന്ന് വെഞ്ഞാറമൂട്ടിലെ വീട്ടിലേക്കും കൊണ്ടുപോയി.


മരണകാരണം 
കഴുത്തിലെ മുറിവ്

മംഗലപുരം

കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് യുവതിയുടെ മരണകാരണമെന്നും ശരീരത്തിൽ മറ്റ് മുറിവുകൾ ഒന്നുമില്ലെന്നും പൊലീസ് പറഞ്ഞു. പുറത്തുനിന്ന് കൊണ്ടുവന്ന കത്തിയായതിനാൽ കരുതിക്കൂട്ടിയുള്ള കൊലപാതകമാകാനാണ് സാധ്യത. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയുടെ നിരന്തര ഭീഷണിയെ തുടർന്ന് വെഞ്ഞാറമൂട്ടിലെ വീട്ടിലേക്ക് ആതിര മാറി താമസിച്ചെന്നും അവിടെയും അയാൾ എത്തിയതായും നാട്ടുകാർ പറയുന്നു.



deshabhimani section

Related News

0 comments
Sort by

Home