കിഴുവിലം സഹകരണ ബാങ്കിലെ അഴിമതി
എൽഡിഎഫ് പ്രതിഷേധിച്ചു

എൽഡിഎഫ് കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലം സഹകരണ ബാങ്കിനു മുന്നിൽ നടത്തിയ ധർണ എം പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
ചിറയിൻകീഴ്
കോൺഗ്രസ് ഭരണസമിതിയുള്ള കിഴുവിലം സർവീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ എൽഡിഎഫ് കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സിപിഐ എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം പ്രദീപ് ഉദ്ഘാടനം ചെയ്തു. ജി വേണുഗോപാലൻ നായർ അധ്യക്ഷനായി. ബാങ്കിന്റെ കൊച്ചാലുംമൂട് ശാഖയിൽനിന്ന് ശാഖാ മനേജരുടെ നേതൃത്വത്തിൽ നിക്ഷേപകർ അറിയാതെ രണ്ടുകോടിയിലധികം രൂപയുടെ തിരിമറി നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടതായി കിഴുവിലം സ്വദേശികളായ ദമ്പതികളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി പരാതികളാണ് ബാങ്കിനെതിരെ നിക്ഷേപകർ ഉന്നയിക്കുന്നത്. ധർണയിൽ എസ് ചന്ദ്രൻ, ഡി ഹരീഷ് ദാസ്, ആർ കെ ബാബു, ആർ രജിത, എ അൻവർഷാ, കവിതാ സന്തോഷ് എന്നിവർ സംസാരിച്ചു.
Related News

0 comments