Deshabhimani
ad

ചെറ്റച്ചല്‍ സമരഭൂമിയിൽ 
ഭവനനിർമാണം തുടങ്ങി

ചെറ്റച്ചലിൽ വീടിന്റെ തറക്കല്ലിടൽ മന്ത്രി ഒ ആർ കേളു നിർവഹിക്കുന്നു. ജി സ്റ്റീഫൻ എംഎൽഎ സമീപം
വെബ് ഡെസ്ക്

Published on Jun 20, 2025, 12:19 AM | 1 min read

വിതുര

ചെറ്റച്ചല്‍ സമരഭൂമിയിലെ ഭവനരഹിതരായ 18 കുടുംബങ്ങള്‍ക്കുള്ള ഭവനിർമാണം തുടങ്ങി.18 കുടുംബങ്ങൾക്കുള്ള വീടുകൾക്ക്‌ മന്ത്രി ഒ ആർ കേളു കല്ലിട്ടു. അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അവരെ സമൂഹത്തിനൊപ്പം കൊണ്ടുവരുകയെന്നത് സർക്കാർ ഏറ്റെടുത്ത ദൗത്യമാണെന്ന്‌ മന്ത്രി പറഞ്ഞു. ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത എല്ലാവർക്കും ഭൂമി ലഭ്യമാക്കുകയെന്നതും സർക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. വിതുര പഞ്ചായത്ത് പ്രസിഡന്റ്‌ മഞ്ജുഷ ജി ആനന്ദ്, വൈസ് പ്രസിഡന്റ്‌ ബി എസ് സന്ധ്യ, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജി മണികണ്ഠൻ, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് എൽ കൃഷ്ണകുമാരി, ഊര് മൂപ്പൻ ബി സദാനന്ദൻ കാണി, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം ബി വിദ്യാധരൻ കാണി, സിപിഐ എം വിതുര ഏരിയ സെക്രട്ടറി പി എസ് മധു തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home