മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങിയതായി വിവരം

കോവളം
തൊഴിലാളികൾവിഴിഞ്ഞത്തെ 3 തൊഴിലാളികളും 17 തമിഴ്നാട് സ്വദേശികളുമാണ് കുടുങ്ങിയത്. ഇവരിൽ വിഴിഞ്ഞം സ്വദേശികൾ വീട്ടിൽ ബന്ധപ്പെട്ടിരുന്നു. 3 ദിവസത്തിനകം ഇവരെ നാട്ടിലേക്ക് അയക്കാമെന്ന് ഇറാൻ അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ മാർച്ച് 26നാണ് ഇവർ ഇറാനിലേക്ക് പോയത്. ഒരു വർഷത്തെ വിസാ കാലാവധിയിലാണ് തൊഴിൽ നടത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചവരെ ജോലി ഉണ്ടായിരുന്നതായും കടൽക്ഷോഭം കാരണം ജോലി ഇല്ലെന്നുമാണ് ഇവർ കുടുംബത്തെ അറിയിച്ചത്. അതിനിടെയാണ് യുദ്ധം ആരംഭിച്ചത്. തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ശശി തരൂർ എംപി, നോർക്ക അധികൃതർ തുടങ്ങിയവർക്ക് നിവേദനം നൽകുമെന്ന് വാർഡ് കൗൺസിലർ പനിയടിമ ജോൺ പറഞ്ഞു.
0 comments