വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ തീയിട്ട നിലയിൽ

തീവച്ച് നശിപ്പിച്ച വാഹനങ്ങൾ
ചിറയിന്‍കീഴ്
വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അക്രമികള്‍ തീയിട്ടുനശിപ്പിച്ചു. പണ്ടകശാല പുളിമൂട്ടില്‍കടവ് പാലത്തിനു സമീപം ആനത്തലവട്ടം കൃഷ്ണാലയത്തില്‍ ഓട്ടോ ഡ്രൈവർ ബാബുവിന്റെ (56) വീട്ടിൽ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടറും ഒരു സൈക്കിളുമാണ് തീയിട്ട് നശിപ്പിച്ചത്. തിങ്കൾ പുലര്‍ച്ചെ 1.30-നാണ് സംഭവം. രാത്രിയില്‍ തീ പടരുന്നതുകണ്ട നാട്ടുകാരാണ് ബാബുവിനെ അറിയിച്ചത്. നാട്ടുകാരും വീട്ടുടമയും ചേര്‍ന്ന് തീ കെടുത്താന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ആറ്റിങ്ങല്‍ നിന്ന് അഗ്നിരക്ഷാസേനയെത്തിയപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ സഹോദരീപുത്രിയുടെ വീടിന് ദിവസങ്ങള്‍ക്ക് മുമ്പ് അക്രമികള്‍ തീ വച്ചിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വാഹനങ്ങള്‍ തീയിട്ടുനശിപ്പിച്ചത്.








0 comments