മണമ്പൂർ ഡിവിഷനിൽ വികസന വസന്തമെത്തിച്ച് എൽഡിഎഫ്

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചെറുന്നിയൂർ ഗവ. എച്ച്എസിൽ നിർമിച്ച സോളാൽ പാനൽ
വർക്കല
ജില്ലാ പഞ്ചായത്ത് മണമ്പൂർ ഡിവിഷനിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം എൽഡിഎഫ് കൊണ്ടുവന്നത് വികസന വസന്തം. വിദ്യാഭ്യാസ മേഖലയിൽ ചെറുന്നിയൂർ ഗവ. എച്ച്എസ്, വെട്ടൂർ ഗവ. എച്ച്എസ്എസ്, കവലയൂർ ഗവ. എച്ച്എസ്എസ് എന്നീ സ്കൂളുകളുടെ വികസന പ്രവർത്തനങ്ങൾക്ക് 2.21 ലക്ഷം രൂപ ചെലവഴിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർധിപ്പിക്കുന്നതിന് ഗോടെക് പദ്ധതി സ്കൂളുകളിൽ നടപ്പാക്കി. മൂന്ന് സ്കൂളുകളിലും സോളാർ പാനൽ സ്ഥാപിച്ചു. കവലയൂർ സ്കൂളിൽ കുട്ടികൾക്കായി ജിംനേഷ്യം അനുവദിച്ചു. സാംസ്കാരിക മേഖലയിൽ ഡിവിഷനിലെ അഞ്ച് വായനശാലകളുടെ നവീകരണത്തിനും ഒരു വായനശാലയുടെ കെട്ടിടത്തിനുമായി 67 ലക്ഷം വകയിരുത്തി. മുഴുവൻ വായനശാലകൾക്കും പുസ്തകം നൽകി. കാർഷിക മേഖലയിൽ ഒറ്റൂർ മുള്ളറംകോട് ഏലായിൽ 42 ലക്ഷം ചെലവഴിച്ച് മെതിക്കളം നിർമിച്ചു. കരവാരം പഞ്ചായത്തിൽ പറക്കുളം കാർഷിക മേഖല പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമായ തോട്ടയ്ക്കാട് പറക്കുളം പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. പശ്ചാത്തല സൗകര്യ വികസന മേഖലയിൽ ഡിവിഷനിലെ മണമ്പൂർ, ഒറ്റൂർ, ചെറുന്നിയൂർ, വെട്ടൂർ, നാവായിക്കുളം പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 5 കോടി രൂപയുടെ പദ്ധതികൾ യാഥാർഥ്യമാക്കി. മണമ്പൂർ പഞ്ചായത്തിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡുകൾ നിർമിച്ചു. മണമ്പൂർ ഡിവിഷനിൽ വിജയിച്ച വി പ്രിയദർശിനിയുടെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ ഇത്രയും വികസന പദ്ധതികൾ നടപ്പാക്കിയത്. ഇക്കുറി കല്ലമ്പലം ഡിവിഷ നിലാണ് പ്രിയദർശിനി മത്സരിക്കുന്നത്.









0 comments