ആറാലുംമൂട് ഗോപന്റെ മരണം
രാസപരിശോധനാഫലം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും


സ്വന്തം ലേഖകൻ
Published on Jan 19, 2025, 02:03 AM | 1 min read
തിരുവനന്തപുരം
നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (മണിയൻ) മരണകാരണം അറിയാൻ രാസപരിശോധനാഫലം കാത്ത് പൊലീസ്. പരിശോധനാഫലം വേഗത്തിൽ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎസ്‌പി എസ് ഷാജി പറഞ്ഞു. ഇതിനായി തിങ്കളാഴ്‌ച കോടതിയെ സമീപിക്കും. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് ഗോപന്റെ ശരീരത്തിൽ മുറിവുകളോ മറ്റു അസ്വാഭാവികതകളോ ഇല്ല. രാസപരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരൂ. മൂന്നു പരിശോധനാ ഫലങ്ങൾ ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളു. ശ്വാസകോശത്തിൽ എന്തെങ്കിലും കടന്നിട്ടുണ്ടോ എന്നറിയാനുള്ള രാസപരിശോധനാ ഫലം, ഫോറൻസിക് സയൻസ് ലാബ് ടെസ്റ്റ് ഫലം, ആന്തരിക അവയവങ്ങൾക്ക് മുറിവോ മറ്റോ ഉണ്ടോ എന്നറിയാൻ ഫിസ്‌റ്റോ പതോളിജക്കൽ ഫലം എന്നിവയാണ് ലഭിക്കേണ്ടത്. കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തണമോയെന്ന് ഇതിനുശേഷം പൊലീസ് തീരുമാനിക്കും.
Related News

0 comments