സിബിഎസ്‌ഇ: മികവോടെ ജില്ല


സ്വന്തം ലേഖകൻ
Published on May 13, 2025, 11:31 PM | 2 min read
തിരുവനന്തപുരം
സിബിഎസ്‌ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ജില്ലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ നൂറു ശതമാനം വിജയം നേടി. പന്ത്രണ്ടിൽ പരീക്ഷ എഴുതിയ 196 പേരിൽ 171 പേർ ഡിസ്റ്റിങ്‌ഷൻ നേടി. സയൻസിൽ ആർ എൽ ദേവനന്ദ 99.4 ശതമാനം മാർക്കോടെ ദേശീയതലത്തിൽ മൂന്നാം സ്ഥാനവും കെ എം ദേവനന്ദ 99.2 ശതമാനം മാർക്കോടെ നാലാം സ്ഥാനവും സ്വന്തമാക്കി. ഹ്യുമാനിറ്റീസിൽ സിയ ഷംനാദ് (99 ശതമാനം), അനവദ്യ (98.6 ശതമാനം) എന്നിവരും കൊമേഴ്സിൽ എൽ വി നിരഞ്ജന (98.8ശതമാനം), അനുഗ്രഹ (98.8 ശതമാനം), ആൽഫ ഫാത്തിമ (98.6 ശതമാനം) എന്നിവരും മികച്ച വിജയം നേടി. പത്താം ക്ലാസിൽ പരീക്ഷയെഴുതിയ 185 വിദ്യാർഥികളിൽ 150 പേർക്ക് ഡിസ്റ്റിങ്‌ഷൻ ലഭിച്ചു. എൽ ലക്ഷ്മി കൃഷ്ണ 99.2 മാർക്ക് നേടി ദേശീയതലത്തിൽ നാലാം സ്ഥാനം സ്വന്തമാക്കി. എസ് ശ്രുതി 98.8 ശതമാനം മാർക്കോടെ ആറാം സ്ഥാനവും സ്വന്തമാക്കി. വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 41 വിദ്യാർഥികളും വിജയിച്ചു. എ എൻ ദേവനന്ദ 97.8 ശതമാനം മാർക്ക് നേടി ഒന്നാമതെത്തി. കുന്നത്തുകാൽ ശ്രീ ചിത്തിരതിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്‌കൂൾ നൂറുശതമാനം വിജയം നേടി. 70 ശതമാനം പേർക്കും ഡിസ്റ്റിങ്‌ഷൻ ലഭിച്ചു. 12 പേർ എല്ലാ വിഷയങ്ങൾക്കും എഗ്രേഡ് നേടി. സയൻസിൽ 96 ശതമാനം മാർക്കോടെ അമ്പാടി ശ്രീകണ്ഠൻ ഒന്നാമതെത്തി. ഹ്യുമാനിറ്റീസിൽ 94 ശതമാനം മാർക്കോടെ എസ് ആർ അസ്‌ന ഒന്നാമതും കൊമേഴ്‌സിൽ 97 ശതമാനം മാർക്കോടെ ബി ആർ ദേവകൃഷ്‌ണയും ഒന്നാം സ്ഥാനം നേടി. ആക്കുളം ദ സ്കൂൾ ഓഫ് ദ ഗുഡ് ഷെപ്പേർഡ് പത്ത്, പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം വിജയം സ്വന്തമാക്കി. പത്തിൽ 192 കുട്ടികൾ പരീക്ഷ എഴുതിയതിൽ 157 പേർ ഡിസ്റ്റിങ്‌ഷൻ കരസ്ഥമാക്കി. സിദ്ധി കോത്താരി 99.4 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനം നേടി. പന്ത്രണ്ടാം ക്ലാസിൽ സയൻസ് വിഭാഗത്തിൽ 97.8 ശതമാനം മാർക്കോടെ അക്ഷൽ തെക്കുംതറ അലക്സ്, കൊമേഴ്സ് വിഭാഗത്തിൽ 98.6 ശതമാനം മാർക്കുമായി ദിയ സജി വർഗീസ്, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 98 ശതമാനം മാർക്കോടെ കീർത്തന എസ് നായർ എന്നിവർ ഒന്നാം സ്ഥാനം നേടി. 119 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ, 109 പേർ ഡിസ്റ്റിങ്‌ഷനും ബാക്കിയുള്ളവർ ഫസ്റ്റ് ക്ലാസും നേടി. പട്ടം കേന്ദ്രവിദ്യാലയത്തിൽ ഷിഫ്റ്റ് ഒന്നി-ൽ പരീക്ഷ എഴുതിയ 214 വിദ്യാർഥികളും വിജയിച്ചു. പത്താം ക്ലാസിൽ 97.6 ശതമാനം മാർക്ക് നേടി പ്രശോഭ് പി നായർ ഒന്നാമതെത്തി. രണ്ടാം ഷിഫ്റ്റിൽ പരീക്ഷ എഴുതിയ 147 വിദ്യാർഥികളും വിജയിച്ചു. 98.4 ശതമാനം മാർക്ക് നേടിയ വി നിവേദ്യ ഒന്നാമതെത്തി. പത്താം ക്ലാസ് പരീക്ഷയിൽ മംഗലപുരം എംജിഎം സ്കൂൾ 100 ശതമാനം വിജയം നേടി. 80 ശതമാനം പേർക്ക് ഡിസ്റ്റിങ്‌ഷനും ബാക്കിയുള്ളവർ ഫസ്റ്റ് ക്ലാസും നേടി. 95 ശതമാനം വിജയം നേടി ആലേഖ് ബിനു ഒന്നാമതെത്തി. നേമം സ്വാമി വിവേകാനന്ദ സ്‌കൂൾ പത്ത്, പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം വിജയം സ്വന്തമാക്കി. പത്തിൽ 19 പേർ പരീക്ഷ എഴുതിയതിൽ 11 പേർക്ക് ഡിസ്റ്റിങ്‌ഷൻ ലഭിച്ചു. 94.4 ശതമാനം മാർക്കോടെ പി പാർവതി ഒന്നാമതെത്തി. പന്ത്രണ്ടിൽ പരീക്ഷ എഴുതിയ എട്ടിൽ ആറു പേരും ഡിസ്റ്റിങ്‌ഷൻ നേടി. നെട്ടയം എആർആർ സ്‌കൂളിന് നൂറു ശതമാനം വിജയം. പത്താം ക്ലാസിൽ 58 പേർ പരീക്ഷ എഴുതിയതിൽ 38 പേർ ഡിസ്റ്റിങ്‌ഷൻ നേടി. 98 ശതമാനം മാർക്കോടെ മുഹമ്മദ് റിഹാൻ സാദിഖ് ഒന്നാമതെത്തി. പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ ജംദാദ് റഹ്‌മാൻ ജംമ്രാൻ 96 ശതമാനം മാർക്ക് നേടി ഒന്നാമതെത്തി. കൊമേഴ്‌സ് വിഭാഗത്തിൽ 92 ശതമാനം മാർക്ക് നേടി മുഹമ്മദ് ഹാരിസ് ഒന്നാമതെത്തി.
0 comments