മസ്തിഷ്ക മരണ സ്ഥിരീകരണം: ഡോക്ടർമാർക്ക് പരിശീലനം

മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് ഡോക്ടർമാർക്കുള്ള വിദഗ്‌ധ പരിശീലനം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ വി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിലെ സാങ്കേതികവും നിയമപരവുമായ കാര്യങ്ങളിൽ ഗവ. ഡോക്ടർമാർക്ക് പരിശീലനം നൽകി. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ (കെ- സോട്ടോ) നേതൃത്വത്തിൽ നടന്ന പരിപാടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ വി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.മസ്തിഷ്ക മരണം നിർണയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സാങ്കേതികതകൾ, നിയമപരമായ ചട്ടക്കൂടുകൾ എന്നിവയിലായിരുന്നു പരിശീലനം. കെ -സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. എസ് എസ് നോബിൾ ഗ്രേഷ്യസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങൾ ഡോ. പി ചിത്ര, ഡോ. അനിൽ സത്യദാസ്, ഡോ. ബിജു ഭദ്രൻ, ഡോ. ധന്യ രവീന്ദ്രൻ എന്നിവർ വിശദീകരിച്ചു.
0 comments