Deshabhimani

ആമയിഴ‍ഞ്ചാന്‍ തോട്; റെയില്‍വേ ടണലില്‍നിന്ന് നീക്കിയത്

1500 ഘനമീറ്റര്‍ 
ചെളിയും മാലിന്യവും

Amayinanchal thodu

ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനങ്ങൾ 
മന്ത്രി റോഷി അഗസ്റ്റിൻ വിലയിരുത്തുന്നു

വെബ് ഡെസ്ക്

Published on Jan 23, 2025, 02:29 AM | 2 min read

തിരുവനന്തപുരം

റെയിൽവേയുടെ അനാസ്ഥയിൽ ശുചീകരണ തൊഴിലാളിയുടെ മരണത്തിനിടയാക്കിയ ആമയിഴഞ്ചാൻ തോട്ടിലെ റെയിൽവേ ടണൽ വ-ൃത്തിയാക്കി ഇറി​ഗേഷൻവകുപ്പ്. ടണലിൽനിന്നുമാത്രം 1500 ഘനമീറ്റർ ചെളിയും മാലിന്യവും നീക്കി. ടണലിന് പുറത്തുനിന്ന് 1200 ഘനമീറ്റർ ചെളിയും മാലിന്യവും നീക്കി. 117 മീറ്റർ നീളമുള്ള ടണൽ വൃത്തിയാക്കാൻ 63 ലക്ഷം രൂപയുടെ കരാറിന്റെ അടിസ്ഥാനത്തിൽ ഒക്ടോബറിലാണ് വ-ൃത്തിയാക്കൽ ആരംഭിച്ചത്. തോട് വൃത്തിയാക്കുന്നതിൽ റെയിൽവേയുടെ അനാസ്ഥയും ഒഴിഞ്ഞുമാറലും ഉണ്ടായതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇറിഗേഷൻവകുപ്പിനെ ശുചീകരണം ഏൽപ്പിക്കുകയായിരുന്നു. പണത്തിനായി റെയിൽവേയെ സമീപിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. ഇതോടെയാണ് നഗര വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയിൽനിന്ന് പണം ചെലവാക്കാൻ ധനവകുപ്പ് അനുമതി നൽകിയത്. ഓപ്പറേഷൻ അനന്തയുടെ ഭാ​ഗമായി 2015 –- -16 കാലഘട്ടത്തിൽ ടണലിന്റെ അടിഭാ​ഗം വ-ൃത്തിയാക്കിയ ഏജൻസിക്ക്‌ തന്നെയാണ് ഇത്തവണയും കരാർ നൽകിയത്. പവർഹൗസ് റോഡിനുസമീപം ടണൽ അവസാനിക്കുന്ന ഭാഗം വഴി മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ ഇറക്കിയാണ് വ-ൃത്തിയാക്കിയത്‌. വെള്ളത്തിന്റെ ഒഴുക്കുതടയാൻ ടണൽ ആരംഭിക്കുന്ന റെയിൽവേ പാഴ്സൽ ഓഫീസിനുസമീപം താൽക്കാലിക അണകെട്ടിയിരുന്നു. ടണലിൽനിന്ന് കോരിയ മണ്ണും ചെളിയും, വെള്ളം പൂർണമായി തോർന്നശേഷം തരംതിരിച്ച് മാറ്റും. മാലിന്യം മാറ്റാൻ കോർപ്പറേഷനും കെഎസ്ആർടിസിയും സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് ഇറി​ഗേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് എൻജിനിയർ എം ശിവദാസൻ പറഞ്ഞു. ടണലിന്റെ തുടക്കഭാ​ഗത്ത് കോർപറേഷൻ സ്ഥാപിച്ചിരിക്കുന്ന ട്രാഷ്ബൂമിലും റെയിൽവേയുടെ ഫെൻസിങ്ങിലും തങ്ങിനിൽക്കുന്ന മാലിന്യം ദിവസേന നീക്കം ചെയ്യേണ്ടതായി വരും. കൂടാതെ മറ്റ് വകുപ്പുകളുമായി ചേർന്ന് ആലോചിച്ച് ഒഴുക്ക് സു​ഗമമാക്കുന്നതിനുള്ള തുടർനടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ടണല്‍ വൃത്തിയാക്കല്‍ 
ഒരുമാസത്തില്‍ പൂര്‍ത്തിയാക്കും: മന്ത്രി

തിരുവനന്തപുരം

ആമയിഴഞ്ചാൻ തോട്ടിൽ (പഴവങ്ങാടി തോട്) റെയിൽവേ ട്രാക്കിന് അടിയിലെ ടണൽ വൃത്തിയാക്കുന്ന പ്രവൃത്തി പൂർത്തിയാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ടണലിനു പുറത്ത് ശേഷിക്കുന്ന 65 മീറ്റർ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. 63 ലക്ഷം രൂപ മുടക്കി ജലസേചന വകുപ്പാണ്‌ പ്രവൃത്തി പൂർത്തിയാക്കുന്നത്‌. നഗര വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയിൽനിന്ന് പണം ചെലവാക്കിയാണ് പ്രവൃത്തി നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് ശുചീകരണം ആരംഭിച്ചത്. ഇടയ്‌ക്കിടെ പെയ്‌ത മഴ പിന്നെയും തടസ്സം സൃഷ്ടിച്ചെങ്കിലും കഴിഞ്ഞയാഴ്ചയോടെ ടണലിനടിയിലെ മാലിന്യം ഏറെക്കുറേ പൂർണമായി നീക്കിയതായും മന്ത്രി പറഞ്ഞു. ആമയിഴഞ്ചാൻ തോട്ടിൽ സംരക്ഷണഭിത്തികെട്ടുന്നതിന് 12 കോടി രൂപയുടെ ഭരണാനുമതി നൽകി. ആനയറയ്ക്കടുത്ത് നെല്ലിക്കുഴി പാലം മുതൽ താഴേക്കാണ് സംരക്ഷണ ഭിത്തി പുനർനിർമിക്കുന്നത്. നെല്ലിക്കുഴി പാലം മുതൽ സംരക്ഷണ ഭിത്തിക്ക് 12 കോടി, മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ വേലി കെട്ടാൻ 5.54 കോടി, പഴവങ്ങാടി തോട് സംരക്ഷണത്തിനായി വേലി കെട്ടുന്നതിനായി ജലസേചന വകുപ്പ് 5.54 കോടി എന്നിങ്ങനെ അനുവദിച്ചു. കൂടാതെ തോടിന്റെ പനവിള മുതലുള്ളയിടത്ത് ചെളിനീക്കത്തിന് 30 ലക്ഷവും അനുവദിച്ചുവെന്ന് മന്ത്രി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home