ലോക എയ്‌ഡ്സ് ദിനം ആചരിച്ചു

എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജിൽ എച്ച്ഐവി ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെളിയിച്ച മെഴുകുതിരി ദീപം
തിരുവനന്തപുരം
ലോക എയ്‌ഡ്സ് ദിനാചരണ ഭാഗമായി മെഡിക്കൽ കോളേജിൽ എആർടി ചികിത്സാകേന്ദ്രം ബോധവൽക്കരണ റാലിയും വിവിധ പരിപാടികളും സംഘടിപ്പിച്ചു. റാലി നഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഗീതാകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. യോഗം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ഡോ. അരുണ അധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ഡോ. സി ജി ജയചന്ദ്രൻ സംസാരിച്ചു. ഡോ. അരവിന്ദ് എയ്ഡ്സ് ദിന സന്ദേശം നൽകി. ഡോ. സരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എച്ച് ഐവി ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഡിക്കൽ കോളേജ് അങ്കണത്തിൽ മെഴുകുതിരിയും തെളിച്ചു.








0 comments