ലഹരിവിരുദ്ധ സന്ദേശയാത്ര സമാപിച്ചു

കായികവകുപ്പ് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയിൽ എത്തിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവേശം
തിരുവനന്തപുരം
യുവതലമുറ കായികരംഗത്ത് സജീവമാകണമെന്ന് മന്ത്രി ജി ആർ അനിൽ. കിക്ക് ഡ്രഗ്‌സ് -സെ യെസ് ടു സ്‌പോർട്‌സ് ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായികവകുപ്പും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും ചേർന്നാണ് ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചത്. ചടങ്ങിൽ കായികതാരങ്ങളും സ്‌കൂൾ വിദ്യാർഥികളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മന്ത്രിമാരായ വി ശിവൻകുട്ടി, വി അബ്ദുറഹിമാൻ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പി വിഷ്ണുരാജ്, ഡോ. ജി കിഷോർ, സ്വാമി സന്ദീപാനന്ദഗിരി, പാളയം ഇമാം വി പി സുഹൈബ് മൗലവി, മുരുകൻ കാട്ടാക്കട എന്നിവർ സംസാരിച്ചു.
0 comments