സ്‌കൂളിലിത് എത്ര രാജ്യക്കാരാ!

എംഎസ്‌പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ ഫിഫ ഫെസ്റ്റില്‍നിന്ന് ഫോട്ടോ: കെ ഷെമീർ
മലപ്പുറം
കുട്ടികൾ യൂണിഫോമൊന്നു മാറ്റിപ്പിടിച്ചു. പകരം ഇഷ്ടടീമുകളുടെ ജേഴ്സി. അര്‍ജന്റീനക്കാരും ബ്രസീലു-കാരുമായിരുന്നു കൂടുതൽ. പോര്‍ച്ചുഗൽ ആരാധകരും ഏറെ. ചില അധ്യാപകരും ഇഷ്ടടീമിന്റെ ജേഴ്സിയണിഞ്ഞു. ചൊവ്വാഴ്ച മലപ്പുറം എംഎസ്‌പി ഹയര്‍ സെക്കന്‍ഡറി സ്കൂൾ കാൽപ്പന്തിനെ ആഘോഷിച്ചു. രാവിലെ "ഫിഫ ഫെസ്റ്റ്' പേരില്‍ ഫാന്‍സ് ഷോ, പെനല്‍റ്റി ഷൂട്ടൗട്ട്, റാമ്പ് വാക്ക്, സൗഹൃദമത്സരം എന്നിവ നടന്നു. ലോകകപ്പ് ട്രോഫിയുടെ മാതൃക ഉയര്‍ത്തിയും ടീമിന്റെ പതാക വീശിയും വിദ്യാര്‍ഥികള്‍ ആവേശം തീര്‍ത്തു. മത്സരങ്ങള്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ആഷിക് കുരുണിയന്‍ ഉദ്ഘാടനംചെയ്തു.










0 comments